രാമായണ പുണ്യവുമായി കർക്കടകം വരവായി; ഇത്തവണ നാലമ്പല ദർശനം ഇല്ല

കോട്ടയം: രാമായണശീലുകൾ കേട്ടുണരുന്ന പുണ്യനാളുകളുമായി കർക്കടകം വരവായി.​ വീടും പരിസരവും വൃത്തിയാക്കി മലയാളികൾ ദുർഘടമാസത്തെ വരവേൽക്കാനൊരുങ്ങുകയാണ്​. കോവിഡ്​ കാലത്തെ മുൻകരുതലുകളുടെ ഭാഗമായി ഇത്തവണ രാമായണ പാരായണം വീടുകളിൽ ഒതുങ്ങും. ക്ഷേത്രങ്ങളിൽ രാമായണ പാരായണമോ നാലമ്പല ദർശനമോ ഉണ്ടാവില്ല. വ്യാഴാഴ്​ചയാണ്​ കർക്കടകം ഒന്ന്​​. കർക്കടകത്തിലെ ദുരിതങ്ങളും വ്യഥകളും മായ്​ക്കാനാണ്​ ഭക്തർ രാമായണ പാരായണം നടത്തുന്നതും നാലമ്പലങ്ങൾ ദർശിച്ച്​ പ്രാർഥന നടത്തുന്നതും. കർക്കടകത്തിൽ ഒരുദിവസം നാലമ്പലങ്ങൾ ദർശിക്കുന്നത്​ പുണ്യമെന്നാണ്​ വിശ്വാസം. രാമപുരം ​ശ്രീരാമക്ഷേത്രം, കൂടപ്പുലം ലക്ഷ്​മണ ക്ഷേത്രം, അമനകര ഭരതക്ഷേത്രം, മേതിരി ശത്രുഘ്​നക്ഷേത്രം എന്നിവയാണ്​ ജില്ലയിലെ നാലമ്പലങ്ങൾ. ഉച്ചപൂജക്ക്​ മുമ്പ്​ ​നാലമ്പലദർശനം സാധ്യമാക്കാൻ കഴിയും വിധം നാലുകിലോമീറ്റർ പരിധിയിലാണ്​ ഈ ക്ഷേത്രങ്ങളെല്ലാം സ്ഥിതി ചെയ്യുന്നത്​. ശ്രീരാമക്ഷേത്രത്തിൽനിന്ന്​ തുടങ്ങി കൂടപ്പുലം ലക്ഷ്​മണ ക്ഷേത്രം, അമനകര ഭരതക്ഷേത്രം, മേതിരി ശത്രുഘ്​നക്ഷേത്രം എന്നിവിടങ്ങളിൽ തൊഴുത്​ അവിടെത്തന്നെ തിരിച്ചെത്തുന്നതോടെയാണ്​ നാലമ്പല ദർശനം പൂർത്തിയാകുന്നത്​. ഇത്തവണ ഭക്തരെ പ്രവേശിപ്പിക്കില്ല. പതിവുപൂജകൾ നടത്തി നടയടക്കും. രാമായണ പാരായണവും ഉണ്ടാകില്ല. ഭക്തർക്ക്​ വഴിപാടുകൾ നടത്താൻ സൗകര്യമുണ്ടെങ്കിലും പ്രസാദം നൽകില്ല. പടങ്ങൾ: രാമപുരം ​ശ്രീരാമക്ഷേത്രം, കൂടപ്പുലം ലക്ഷ്​മണ ക്ഷേത്രം, അമനകര ഭരതക്ഷേത്രം, മേതിരി ശത്രുഘ്​നക്ഷേത്രം കൗൺസിൽ ഹാൾ, കുടുംബശ്രീ കാര്യാലയം ഉദ്​ഘാടനം മുണ്ടക്കയം: പഞ്ചായത്ത് ഓഫിസിനോട് ചേർന്ന് പുതിയതായി നിർമിച്ച കൗൺസിൽ ഹാൾ, ജനറൽ കോൺഫറൻസ് ഹാൾ, കുടുംബശ്രീ കാര്യാലയം എന്നിവയുടെ ഉദ്​ഘാടനം 14, 17 തീയതികളിൽ നടത്തുമെന്ന് പ്രസിഡൻറ് കെ.എസ്. രാജു, വൈസ് പ്രസിഡൻറ് വത്സമ്മ തോമസ് എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 14ന് രാവിലെ 11ന് കൗൺസിൽ ഹാളി​ൻെറ ഉദ്​ഘാടനം ആ​േൻറാ ആൻറണി എം.പിയും 17ന് രാവിലെ 11ന് ജനറൽ കോൺഫറൻസ് ഹാൾ, കുടുംബശ്രീ കാര്യാലയം തുടങ്ങിയവയുടെ ഉദ്​ഘാടനം പി.സി. ജോർജ് എം.എൽ.എയും നിർവഹിക്കും. പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. രാജു അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത്​ അംഗങ്ങളായ കെ. രാജേഷ്, മാഗി ജോസഫ് തുടങ്ങിയവർ പ​ങ്കെടുക്കും. സർക്കാറി​ൻെറ കോവിഡ് 19 നിർദേശങ്ങൾ പാലിച്ചാണ് പരിപാടികൾ നടത്തുകയെന്നും ഇവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻമാരായ, ബെന്നി ചേറ്റുകുഴി, മഞ്ജു ഷനു, എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.