വിളവെടുപ്പ് നടത്തി

ഈരാറ്റുപേട്ട: നഗരസഭ ആറാം ഡിവിഷൻ മാതാക്കലിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കൗൺസിലർ എസ്.കെ. നൗഫലിന്റെ നേതൃത്വത്തിൽ നടത്തിയ കൃഷിയിൽനിന്ന്​ കർഷകദിനത്തിൽ വിളവെടുത്തു. നഗരസഭ സെക്രട്ടറി സുമയ്യ ബീവിയും കൃഷി ഓഫിസർ രമ്യയും ചേർന്ന് ആദ്യ. പദ്ധതിയിൽനിന്ന്​ രണ്ടാംതവണയാണ് വിളവെടുപ്പ് നടത്തുന്നത്. ആദ്യതവണ കൃഷിചെയ്ത വെണ്ട, വഴുതന, മത്തൻ, മുളക്, ചീര എന്നിവ സൗജന്യമായി വിതരണം ചെയ്തിരുന്നു. ഇത്തവണ ഏത്തക്കുലയും കപ്പയുമാണ് വിളഞ്ഞത്. ഇവ മിതമായ നിരക്കിൽ വാർഡിലെ ജനങ്ങൾക്കുതന്നെ വിൽക്കും. ഇതിൽനിന്ന്​ ലഭിക്കുന്ന വരുമാനം നിർധനരായ രോഗികൾക്ക് നൽകും. കൃഷിക്ക്‌ സഹകരിച്ച വാർഡിലെ മികച്ച കർഷകൻ സൈതലവിയെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. അയ്യങ്കാളി ഓവർസിയർ അലീഷ, കോഓഡിനേറ്റർ ഷെഹീർ വെള്ളൂപ്പറമ്പിൽ, അൻസാർ മസ്ജിദ് ഇമാം അനസുൽ ഖാസിമി, ഹസീബ് വെളിയത്ത്, യൂസുഫ് ഹിബ, ഫിർദൗസ് റെഷീദ്, മാഹിൻ കടുവാമുഴി, മുഹമ്മദ് ഖാൻ, സിയാദുൽ ഹഖ്, എൻ.എം. ഷരീഫ്, ഹക്കീം പുത്തൻപറമ്പിൽ എന്നിവർ പങ്കെടുത്തു. പടം ഈരാറ്റുപേട്ട നഗരസഭ ആറാം ഡിവിഷനിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ കപ്പകൃഷിയുടെ ആദ്യ വിളവെടുപ്പ് സെക്രട്ടറി സുമയ്യ ബീവിയിൽനിന്ന് കൃഷി ഓഫിസർ രമ്യ ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.