സൂപ്പർഫാസ്റ്റില്ലാത്ത ഡിപ്പോയായി പൊൻകുന്നം

പൊൻകുന്നം: സൂപ്പർഫാസ്റ്റിലാത്ത ഡിപ്പോയായി പൊൻകുന്നം കെ.എസ്.ആർ.ടി.സി ഡിപ്പോ. കോവിഡ് കാലത്ത് മറ്റ്​ ഡിപ്പോകളിലേക്ക് കൊണ്ടുപോയ ബസുകൾ തിരികെ ലഭിക്കാത്തതാണ് പൊൻകുന്നം ഡിപ്പോക്ക്​ തിരിച്ചടിയായത്​. രണ്ട് സൂപ്പർഫാസ്റ്റ് ബസുകൾ ഉൾപ്പെടെയുള്ളവയാണ് മറ്റ്​ ഡിപ്പോകളിലേക്ക് കൊണ്ടുപോയത്. 43 ബസുകളാണ് പൊൻകുന്നത്ത് ഉണ്ടായിരുന്നത്. ഇപ്പോഴാകട്ടെ ഇത് 30 ആയി കുറഞ്ഞു. ഇതുമൂലം സർവിസുകളുടെ എണ്ണത്തിലും കുറവുണ്ടായി. നേരത്തേ 39 സർവിസ് ഓപറേറ്റ് ചെയ്തിരുന്ന ഡിപ്പോയിൽനിന്ന് ഇപ്പോഴുള്ളത് 26ാണ്​. ചേർത്തല, കൊട്ടാരക്കര തുടങ്ങിയ ഡിപ്പോകളിലേക്കാണ് സൂപ്പർ ഫാസ്റ്റ്​ അടക്കം ബസുകൾ കൊണ്ടു​പോയത്. ഇവയെല്ലാം തിരികെ കൊണ്ടുവരാൻ നടപടിയെടുക്കുമെന്ന് സ്ഥലം എം.എൽ.എ.കൂടിയായ ചീഫ് വിപ് ഡോ.എൻ.ജയരാജ് നേരത്തെ പറഞ്ഞിരുന്നെങ്കിലും തുടർനടപടിയുണ്ടായില്ല. ബസുകളുടെ എണ്ണത്തിലുണ്ടായ കുറവ് സ്‌കൂൾ തുറക്കുമ്പോൾ യാത്രാക്ലേശം വർധിക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഗ്രാമീണ മേഖലകൾ ഉൾപ്പെടെ പ്രദേശങ്ങളിലെ​ സർവിസുകളെയെല്ലാം ബസുകളുടെ കുറവ് ബാധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.