ഓയൂർ: അശാസ്ത്രീയമായ ഓട നിർമിച്ചതിനെ തുടർന്ന് വെളിയം ജങ്ഷനിൽ വെള്ളക്കെട്ട്. ഓയൂർ-കൊട്ടാരക്കര റോഡിൽ ഓടനാവട്ടത്തേക്ക് പോകുന്ന വഴിയുടെ ഇടതു വശത്തെ ഓടയിലാണ് വെള്ളം കെട്ടിക്കിടക്കുന്നത്. 20 മീറ്ററോളം നീളത്തിലാണ് ജലം കെട്ടിക്കിടക്കുന്നത്.
മൂന്നു കടകളുടെ മുന്നിലായി വെള്ളക്കെട്ടായതിനാൽ സാധനങ്ങൾ വാങ്ങാൻ വരുന്നവർക്കും ബുദ്ധിമുട്ടായിരിക്കുകയാണ്. ഓടയുടെ സമീപത്തായി ട്രാൻസ്ഫോർമർ ഉള്ളതിനാൽ വെള്ളം ഒഴുകി പോകാൻ സാധിക്കുന്നില്ല. മഴ ശക്തമാകുന്നതോടെ ഇവിടത്തെ വെള്ളക്കെട്ട് കൂടാൻ സാധ്യതയുള്ളതിനാൽ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.