ക്ഷേത്രത്തിൽ മോഷണം; മുഖ്യപ്രതി പിടിയിൽ

കൊല്ലം: കോട്ടത്താഴം മഹാഗണപതിക്ഷേത്രത്തില്‍ മോഷണം നടത്തിയ കേസിലെ പ്രധാനപ്രതി പിടിയിലായി. നിരവധി മോഷണക്കേസുകളിൽ പ്രതിയായ തങ്കശ്ശേരി ഇസാക്കിപറമ്പില്‍ ജോയി (46) ആണ് അറസ്​റ്റിലായത്.

സി.സി.ടി.വി. ദൃശ്യങ്ങളുടെയും മറ്റും സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവില്‍ ചൊവ്വാഴ്ച വൈകീട്ട്​ അഞ്ചോടെയാണ് ഈസ്​റ്റ്​ പൊലീസ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ടെമ്പിൾ തെഫ്റ്റ് സ്‌ക്വാഡിെൻറ സഹായത്തോടെ കൊല്ലം ഈസ്​റ്റ്​ ഇന്‍സ്‌പെക്ടര്‍ എ. നിസാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ പി. രാജേഷ്, എസ്.എസ്. ദില്‍ജിത്ത്, രാജ്‌മോഹന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - theft in temple; The main accused has been arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.