ഷം​നാ​ദ്

മെഡിക്കൽ ലബോറട്ടറിയുടെ മൊബൈൽ യൂനിറ്റിൽനിന്ന് മോഷണം; യുവാവ് പിടിയിൽ

കൊല്ലം: മെഡിക്കൽ ലബോറട്ടറിയുടെ മൊബൈൽ യൂനിറ്റിൽനിന്ന് മോഷണം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. കൂട്ടിക്കട, താഴത്ത് ചേരി തട്ടാനത്ത് കിഴക്കതിൽ വീട്ടിൽ ഒടിയൻ ബിജു എന്ന ഷംനാദ് ആണ്(38) കൊല്ലം ഈസ്റ്റ് പൊലീസിന്‍റെ പിടിയിലായത്.

കഴിഞ്ഞ 16ന് രാത്രി കൊല്ലം ടി.ബി സെന്‍ററിലെ മെഡിക്കൽ ലബോറട്ടറിയുടെ മൊബൈൽ യൂനിറ്റിൽനിന്നാണ് പ്രതി മോഷണം നടത്തിയത്. മൊബൈൽ യൂനിറ്റ് വാഹനത്തിന്‍റെ ഡോർ ഗ്ലാസ് അടിച്ച് പൊട്ടിച്ച് ഉള്ളിൽക്കടന്ന പ്രതി ഉപകരണങ്ങളും മറ്റും അടിച്ച് നശിപ്പിക്കുകയും ടൂൾ കിറ്റ് മോഷ്ടിക്കുകയും ചെയ്തു. യൂനിറ്റിലെ ലാബ് ടെക്നീഷ്യന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും സി.സി ടി.വി ദൃശ്യങ്ങളുടേയും മറ്റും സഹായത്തോടെ മോഷ്ടാവിനെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

അറസ്റ്റിലായ ഷംനാദ് മുമ്പും പല മോഷണക്കേസുകളിലും പ്രതിയായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ അരുണിന്‍റെ നിർദേശപ്രകാരം എസ്.ഐമാരായ രഞ്ജു, ജിബി, എസ്.സി.പി.ഒ സജീവ്, സി.പി.ഒ അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - Theft from mobile unit of medical laboratory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.