ജോ​യ്

ക്ഷേത്രത്തിൽ മോഷണ ശ്രമം; പ്രതി അറസ്റ്റിൽ

കൊല്ലം: ക്ഷേത്രത്തിൽ മോഷണം നടത്താൻ ശ്രമിച്ചയാൾ പള്ളിത്തോട്ടം പൊലീസിന്‍റെ പിടിയിൽ. ഇരവിപുരം താന്നി, ലക്ഷ്മിപുരം തോപ്പിൽ ജോയ് (50) ആണ് പിടിയിലായത്. കഴിഞ്ഞ 17ന് പുലർച്ചെ 2.30ഓടെ പ്രതി ആൽത്തറമൂട് മാടൻകോവിൽ ക്ഷേത്രത്തിന്‍റെ മതിൽ ചാടിക്കടന്ന് മോഷണം നടത്താൻ ശ്രമിക്കുകയായിരുന്നു.

ഇത് സമീപത്തുണ്ടായിരുന്ന ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരൻ കാണുകയും ഇയാളെ തടഞ്ഞുനിർത്തുകയും ചെയ്തു. സംശയം തോന്നി വിവരങ്ങൾ ചോദിക്കാൻ ശ്രമിച്ചപ്പോൾ പ്രതി മതിൽചാടി ഓടി രക്ഷപ്പെടുകയായിരുന്നു.

ഉടൻ തന്നെ വിവരം പള്ളിത്തോട്ടം സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് പൊലീസ് സംഘം നടത്തിയ തിരച്ചിലിൽ പ്രതിയെ താമസംകൂടാതെ പിടികൂടാൻ കഴിഞ്ഞു. പള്ളിത്തോട്ടം ഇൻസ്പെക്ടർ ആർ. ഫയാസിന്‍റെ നേതൃത്വത്തിൽ എസ്.ഐ പ്രകാശ്, എസ്.സി.പി.ഒ ഷാനവാസ്, സി.പി.ഒമാരായ ലിനേഷ്, ദിനേശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Theft attempt at the temple; The accused was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.