കരുനാഗപ്പള്ളി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുന്നിൽനിന്ന് വീട്ടമ്മയെ രക്ഷിച്ച കുറുങ്ങപ്പള്ളി ചിന്നമ്പിൽ ആദർശ് ആനന്ദിനെ നിരവധി സംഘടനകൾ വീട്ടിലെത്തി അനുമോദിച്ചു. കുറുങ്ങപ്പള്ളി കടത്തൂർ 396-ാം നമ്പർ എസ്.എൻ.ഡി.പി ശാഖ യോഗം സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ ആദർശിനെ ശാഖ പ്രസിഡന്റ് വി. ദിലീപ് പൊന്നാട അണിയിച്ചു.
സെക്രട്ടറി ഉദയൻ ഉദയപുരി, വനിത യൂനിയൻ വൈസ് പ്രസിഡന്റ് സ്മിത, ശാഖ മാനേജിങ് കമ്മിറ്റി അംഗങ്ങളായ സോമരാജൻ, ഐശ്വര്യ, ദേവരാജൻ വാലേൽ, രാമചന്ദ്രൻ തെങ്ങുംതറയിൽ എന്നിവർ പങ്കെടുത്തു. കുറുങ്ങപ്പള്ളി 1456-ാം നമ്പർ ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ പ്രസിഡന്റ് കലവറ രാജേന്ദ്രപ്രസാദ് പൊന്നാട അണിയിച്ചു. സെക്രട്ടറി ജയകുമാർ, കരയോഗം ഭാരവാഹികളായ മോഹനൻപിള്ള, തയ്യിൽ ധനദേവൻ പിള്ള, ചെറുമണ്ണിൽ ഹരി, അഭിലാഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.