ആർട്ടിസ്​റ്റ്​ ശ്യാം ചുവരെഴുത്തിൽ

ശ്യാം 'വരക്കും എഴുതും അഭ്യർഥിക്കും'...

കൊല്ലം: തെരഞ്ഞെടുപ്പ് പ്രചാരണം ശ്യാമിനെപ്പോലെ കൈകാര്യം ചെയ്ത് ഉഷാറാക്കാൻ മിടുക്കുള്ളവർ കുറവായിരിക്കും. ഫ്ലക്സ് പ്രചാരണത്തിൽ നിറംമങ്ങിയ ചുവരെഴുത്തിന് ഫ്ലക്സ്​രോധനത്തിലൂടെ നല്ലകാലം വന്നപ്പോൾ ശ്യാമിനും കുടുംബത്തിനും പ്രചാരണത്തിരക്കായി. ഇടതുകൈ ജന്മനാ ഇല്ലെങ്കിലും അതിെൻറ എല്ലാ ശക്തിയും വലുകൈയിൽ ആവാഹിച്ചാണ് ശ്യാം ചുവരെഴുത്ത് കരവിരുത്.

ഒന്നും രണ്ടുമല്ല, കൊല്ലം കോർപറേഷനിലെ ആറ് ഡിവിഷനുകളിലെ സ്ഥാനാർഥികൾക്കുവേണ്ടി പാഞ്ഞുനടന്ന്​ ചുവരെഴുതുകയാണ് ശ്യാം എന്ന 45കാരനായ ആർട്ടിസ്​റ്റ്​. ഒറ്റക്കൈകൊണ്ട് മറ്റുള്ളവരെക്കാൾ വേഗത്തിൽ ചുവരെഴുത്ത് പൂർത്തിയാക്കും. ശ്യാമിനെ കൂടാതെ സഹോദരങ്ങളായ ബിജു, സാജു, സജി എന്നിവരും സുരേഷും ഉൾപ്പെടുന്ന ആറംഗ സംഘമാണ് ഇവർ. പിതാവ്​ ജോൺസനാണ് ചുവരെഴുത്തിൽ ശ്യാമിെൻറ ഗുരു.

ചുവരെഴുത്തിന് വലിയ പ്രാധാന്യമുണ്ടായിരുന്ന കാലത്ത് പിതാവിെൻറ സഹായിയായാണ് എഴുതിത്തുടങ്ങിയത്. 16ാം വയസ്സ്​ മുതൽ എഴുത്ത് ഒറ്റക്ക് ഏറ്റെടുത്തു. സഹോദരങ്ങളും ഒപ്പം കൂടി. അവിടെനിന്ന് തെരഞ്ഞെടുപ്പുകൾ പലതും ശ്യാമിെൻറ എഴുത്തിലൂടെ കടന്നുപോയി. എല്ലാ പാർട്ടികൾക്കുവേണ്ടിയും എഴുത്തും വരയുമുണ്ട്. എന്നാൽ, ഒരു പാർട്ടിയോടും പ്രത്യേക മമതയില്ല. അതുകൊണ്ടാകാം സ്വന്തമായൊരു വീട് ഇപ്പോഴും അന്യമായതെന്ന് ശ്യാമിന് പരാതിയുണ്ട്.

എല്ലാ പാർട്ടികൾക്കും തന്നെ അറിയാം. അമ്മ സെലിനൊപ്പം ആശ്രാമം വൈദ്യശാല നഗറിലെ വാടകവീട്ടിലാണ് ശ്യാമിെൻറ താമസം. രണ്ടു വരെ രാഷ്്ട്രീയ പ്രചാരണത്തിെൻറ തിരക്കാണ്. ചുവരെഴുത്തില്ലാത്തപ്പോൾ വീടിെൻറ പെയിൻറിങ്ങും മറ്റും ഏറ്റെടുത്താണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.

Tags:    
News Summary - story of artist shyam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.