കുന്നത്തൂരിൽ നിന്നും കാണാതായ പഞ്ചായത്ത് വൈസ് പ്രസിഡന്‍റിനെ കൊച്ചിയിൽ കണ്ടെത്തി

ശാസ്താംകോട്ട: ബുധനാഴ്ച ഉച്ചമുതൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ കുന്നത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബി. ബിനീഷിനെ (46) കണ്ടെത്തി. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിന് സമീപമുള്ള ലോഡ്ജിൽനിന്നും എറണാകുളം സെൻട്രൽ പൊലീസാണ് കണ്ടെത്തിയത്.

കോട്ടയത്തുനിന്നും ഐലന്‍ഡ് എക്സ്പ്രസിൽ എറണാകുളത്തേക്ക് പോകുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ശാസ്താംകോട്ട ഡിവൈ.എസ്.പി ഷെരീഫിന്‍റെ നിർദേശപ്രകാരം സി.ഐ അനൂപ്, എസ്.ഐ അനീഷ് എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിൽ ലൊക്കേഷൻ കണ്ടെത്തുകയും വിവരം എറണാകുളം സെൻട്രൽ പൊലീസിന് കൈമാറുകയുമായിരുന്നു.

തുടർന്ന് ശാസ്താംകോട്ടയിൽനിന്നും എറണാകുളത്തെത്തിയ അന്വേഷണ സംഘത്തിന് ബിനീഷിനെ കൈമാറി. വ്യാഴാഴ്ച രാത്രിയോടെ ശാസ്താംകോട്ട കോടതിയിൽ ഹാജരാക്കി വിട്ടയച്ചു. സി.പി.എം നേതാവും കുന്നത്തൂർ നാലാം വാർഡ് പഞ്ചായത്ത് അംഗവും വൈസ് പ്രസിഡന്റുമായ ബി. ബിനീഷിനെ ബുധനാഴ്ച ഉച്ചമുതൽ കാണാതായത് ഏറെ ദുരൂഹത സൃഷ്ടിച്ചിരുന്നു.

രാവിലെ കുന്നത്തൂർ പഞ്ചായത്ത് ഓഫിസിൽ എത്തിയ ശേഷം സ്വന്തം വാഹനത്തിൽ മടങ്ങിയ ബിനീഷ് വീട്ടിലെത്തിയില്ല. രണ്ട് സിം കാർഡ് ഉള്ള ഫോൺ ഉച്ച മുതൽ ഓഫായിരുന്നു. വീട്ടുകാരെ പോലും പിന്നീട് ബന്ധപ്പെട്ടിട്ടില്ല. ഇതാണ് ദുരൂഹതക്ക് ഇടയാക്കിയത്.

Tags:    
News Summary - The panchayat vice president who went missing from Kunnathur was found in Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.