ആര്യങ്കാവ് പാൽ ചെക് പോസ്റ്റിൽ പാലിെൻറ പരിശോധന പുനരാരംഭിച്ചപ്പോൾ
പുനലൂർ: തമിഴ്നാട്ടിൽനിന്ന് പാലും മറ്റ് പാൽ ഉൽപന്നങ്ങളും കേരളത്തിലേക്ക് കൊണ്ടുവരുന്നത് പരിശോധിക്കാനുള്ള ആര്യങ്കാവിലെ പാൽ ചെക്പോസ്റ്റ് തുറന്നു.
ലോക്ഡൗണിനെ തുടർന്ന് കഴിഞ്ഞ മാർച്ചിലാണ് ക്ഷീരവകുപ്പിൻറ പാൽ പരിശോധനകേന്ദ്രം അടച്ചത്.
പരിശോധനയില്ലാതെ വൻതോതിൽ പാൽ ഉൽപന്നങ്ങൾ കേരളത്തിലേക്ക് കൊണ്ടുവരുന്നതായി ആക്ഷേപം ഉയർന്നിരുന്നു. പരിശോധന കേന്ദ്രത്തിൽ ദൂരെനിന്നുള്ള ജീവനക്കാർക്ക് എത്താനുള്ള വാഹന സൗകര്യം ഇല്ലെന്ന് പറഞ്ഞ് കേന്ദ്രം തുറക്കാൻ അധികൃതർ തയാറായില്ല.
ഓണം കണക്കിലെടുത്ത് ബുധനാഴ്ച രാവിലെ മുതൽ പരിശോധന പുനരാരംഭിച്ചു. തമിഴ്നാട്ടിൽ നിന്നടക്കം തെക്കൻ കേരളത്തിലേക്ക് ദിവസവും മുപ്പത് ലോഡോളം പാൽ ആര്യങ്കാവ് വഴി എത്തിക്കുന്നുണ്ട്.
തമിഴ്നാട്ടിൽനിന്ന് ഇവിടെ എത്തിക്കുന്ന പാൽ ഉൽപന്നങ്ങളുടെ ഗുണമേന്മയിൽ വ്യാപക പരാതി ഉയർന്നതിനാലാണ് രണ്ടുവർഷം മുമ്പ് ആദ്യം തെന്മലയിൽ ചെക്േപാസ്റ്റ് തുടങ്ങിയത്. കഴിഞ്ഞവർഷം ഇത് ആര്യങ്കാവിലേക്ക് മാറ്റിസ്ഥാപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.