കു​റ്റാ​ലം വെ​ള്ള​ച്ചാ​ട്ടം

സഞ്ചാരികൾക്കായി കുറ്റാലം തുറന്നു; അ​രു​വി​ക​ളി​ൽ കു​ളി​ക്കാ​ൻ അ​നു​മ​തി

പു​ന​ലൂ​ർ (കൊല്ലം): കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തെ​തു​ട​ർ​ന്ന് മാ​സ​ങ്ങ​ളാ​യി അ​ട​ച്ചി​ട്ടി​രു​ന്ന പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ തെ​ങ്കാ​ശി കു​റ്റാ​ലം വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ചൊ​വ്വാ​ഴ്ച തു​റ​ന്നു. തെ​ങ്കാ​ശി ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വി​നെ​തു​ട​ർ​ന്നാ​ണ് ഇ​ന്നു​മു​ത​ൽ അ​രു​വി​ക​ളി​ൽ കു​ളി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രി​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ക​ട​ത്തി​വി​ടു​ക. രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കീ​ട്ട് ആ​റു​വ​രെ​യാ​ണ് പ്ര​വേ​ശ​നം. കാ​ല​വ​ർ​ഷ​കാ​ല​ത്ത് പ്ര​ശ​സ്ത ചാ​റ​ൽ​വി​ഴ ഉ​ത്സ​വ​ത്തോ​ടെ​യാ​ണ് കു​റ്റാ​ല​ത്ത് സീ​സ​ൺ ആ​രം​ഭി​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ കോ​വി​ഡ് നി​യ​ന്ത്ര​ണ​മു​ള്ള​തി​നാ​ൽ ഉ​ത്സ​വം ന​ട​ന്നി​ല്ല.

ചെ​റു​തും വ​ല​തു​മാ​യി അ​ഞ്ച് അ​രു​വി​ക​ളാ​ണ് കു​റ്റാ​ല​ത്തു​ള്ള​ത്. എ​ന്നാ​ൽ, ഇ​തി​ന​ടു​ത്താ​യു​ള്ള ആ​ര്യ​ങ്കാ​വ് പാ​ല​രു​വി തു​റ​ന്നെ​ങ്കി​ലും കു​ളി​ക്കാ​ൻ അ​നു​വാ​ദ​മി​ല്ലാ​ത്ത​തി​നാ​ൽ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം കു​റ​വാ​ണ്. തമിഴ്​നാട്ടിലെ തെങ്കാശിക്ക്​ സമീപം സ്​ഥിതി ചെയ്യുന്ന കുറ്റാലത്തേക്ക്​ പുനലൂരിൽനിന്ന്​ 60ഉം  കൊല്ലത്തുനിന്ന്​ 100ഉം കിലോമീറ്റർ ദൂരവുമാണ്​ ഉള്ളത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.