(പ്രതീകാത്മക ചിത്രം)
Posted On
date_range Updated On
date_range നായ് ആക്രമണത്തില്‍ വയോധികക്ക് പരിക്ക്
പത്തനാപുരം : നായുടെ ആക്രമണത്തിൽ വീട്ടമ്മക്ക് ഗുരുതരമായി പരിക്കേറ്റു. പത്തനാപുരം കിഴക്കേ ഭാഗം ഇടതുണ്ടിൽ വീട്ടിൽ അമ്മിണിയമ്മ (73)ക്കാണ് പരിക്കേറ്റത്. മുഖത്തും തലയുടെ പിൻഭാഗത്തും കടിയേറ്റിട്ടുണ്ട്. ഇടുപ്പെല്ലിന് പൊട്ടലുണ്ട്.
വീട്ടിലെ വളർത്ത് മൃഗങ്ങളെയും പക്ഷികളെയും നായ് അക്രമിക്കുന്നത് പിന്തിരിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് നായ് അമ്മിണിയമ്മക്കുനേരെ തിരിഞ്ഞത്. നായ് ചാടി മുഖത്ത് കടിച്ച ശേഷം തള്ളി താഴെയിട്ടു. വീഴ്ചയിലാണ് പരിക്കേറ്റത്. പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.