Posted On
date_range Updated On
date_range ഓയൂരിൽ തെരുവുനായ് ശല്യം; വളർത്തുമൃഗങ്ങളെ കൊന്നു
ഓയൂർ: മേഖലയിൽ തെരുവുനായ്ക്കൾ വളർത്തുമൃഗങ്ങളെ കൊല്ലുന്നതായി പരാതി. രണ്ടു ദിവസം മുമ്പ് ചുങ്കത്തറ കെ.എം.കെ ഹൗസിൽ അബൂബക്കറിന്‍റെയും ചുങ്കത്തറ കെ.എ.ആർ ഹൗസിൽ റഹീമിന്‍റെയും ആടുകളെ നായ്ക്കൾ കടിച്ചുകൊന്നു.
ഒരാഴ്ച മുമ്പ് ഓയൂർ മേഖലയിൽ നിരവധി ആടുകളെ കൂട്ടമായെത്തിയ തെരുവുനായ്ക്കൾ കടിച്ചു കൊന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ നൂറോളം വളർത്തുമൃഗങ്ങളും പക്ഷികളുമാണ് പ്രദേശത്ത് നായ്ക്കളുടെ ആക്രമണത്തിനിരയായത്. 50 ഓളം വളർത്തുമൃഗങ്ങൾ നായ്ക്കളുടെ കടിയേറ്റ് ചത്തു.
പറമ്പിലും ഏലായിലും മൃഗങ്ങളെ കെട്ടിയിടാൻ സാധിക്കാത്ത അവസ്ഥയാണ്. തെരുവുനായ്ക്കളെ പിടികൂടുന്നതിനായി എ.ബി.സി പദ്ധതിയിൽ ഉൾപ്പെടുത്തി വെളിനല്ലൂർ പഞ്ചായത്ത് ഫണ്ട് നീക്കിവെച്ചിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.