ബ്ലോക്ക് പഞ്ചായത്ത് അംഗത്തെയും ഭർത്താവിനെയും ആർ.എസ്​.എസ്​ പ്രവർത്തകർ ആക്രമിച്ചെന്ന്​

ഓയൂർ: ബ്ലോക്ക് പഞ്ചായത്ത് അംഗത്തെയും ഭർത്താവിനെയും ആക്രമിച്ചതായി പരാതി. കൊട്ടാരക്കര ബ്ലോക്ക്‌ പഞ്ചായത്തംഗം മുട്ടറ സജി ഭവനിൽ ദിവ്യാ സജിത്തിനെയും ഭർത്താവ് സജിത്തിനെയും   ആക്രമിച്ചതായാണ്​ പരാതി.

കഴിഞ്ഞദിവസം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തശേഷം വീട്ടിലേക്ക് മടങ്ങിവരുമ്പോഴാണ് സംഭവം. മുട്ടറ സ്വദേശികളായ സുനിൽ, ദീപു, കണ്ടാലറിയാവുന്ന ആറുപേർ എന്നിവർക്കെതിരെ പൂയപ്പള്ളി ​െപാലീസിൽ പരാതി നൽകി.

വീടിന് മുന്നിലെ മദ്യപാനം ചോദ്യം ചെയ്തതാണ്​ ആക്രമണത്തിന്​ കാരണമത്രെ. ദിവ്യ മുട്ടറ സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗമാണ്​.

Tags:    
News Summary - complaint that Block panchayat member and her husband attacked by RSS workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.