ഓച്ചിറ വലിയകുളങ്ങര നാട്ടുവാതുക്കൽ ചന്തക്ക് സമീപം ഗ്യാസ് സിലിണ്ടർ ലോറിയും മിനിലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടം
ഓച്ചിറ: ഒഴിഞ്ഞ പാചകവാതക സിലിണ്ടർ കയറ്റിവന്ന ലോറിയും മിനിലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്. മിനിലോറിയിൽ ഉണ്ടായിരുന്ന തൃശൂർ മുർക്കാനിക്കര അർങ്ങനശ്ശേരിൽ ജോർജ് തോമസ് (45), മൂർക്കാനിക്കര തറയിൽ സുജിൽ (19) എന്നിവരെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ ദേശീയപാതയിൽ വലിയകുളങ്ങര നാട്ടുവാതുക്കൽ ചന്തക്ക് സമീപമാണ് അപകടം. തിരുവനന്തപുരത്തുനിന്ന് തൃശൂർക്ക് പോയ മിനി ലോറി പാരിപ്പള്ളിയിലേക്ക് ഒഴിഞ്ഞ സിലിണ്ടറുമായി പോയ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറി ദേശീയപാതക്ക് കുറുകെ മറിയുകയും സിലിണ്ടറുകൾ തെറിച്ച് റോഡിൽ വീഴുകയും ചെയ്തു.
എയ്സ് ലോറി തകരുകയും ചെയ്തു. മിനിലോറിയിൽനിന്ന് പരിക്കേറ്റവരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്ത് വലിയ കുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. വാഹനഗതാഗതം പൊലീസ് വഴിതിരിച്ചുവിട്ടു. െക്രയിൻ ഉപയോഗിച്ച് ലോറി പൊക്കിമാറ്റിയാണ് വാഹന ഗതാഗതം പുനഃസ്ഥാപിച്ചത്. വോട്ടെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഓച്ചിറ പൊലീസും കരുനാഗപ്പള്ളിയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘവും മേൽനടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.