ഓച്ചിറ ചങ്ങൻകുളങ്ങരയിൽ റെയിൽവേ പാളം പൊട്ടിയ

നിലയിൽ

ഓച്ചിറയിൽ പാളത്തിൽ വിള്ളൽ: ട്രെയിൻ നിർത്തിയിട്ടു

ഓച്ചിറ: റെയിൽവേ പാളത്തിൽ വിള്ളൽ കണ്ടതിനെ തുടർന്ന് അര മണിക്കൂർ ട്രെയിൻ നിർത്തിയിട്ടു. ചങ്ങൻകുളങ്ങര റെയിൽവേ ഗേറ്റിലും കൊറ്റംപള്ളി റെയിൽവേ ഗേറ്റിനും ഇടയിലാണ് പാളം പൊട്ടിയ നിലയിൽ കണ്ടത്. രാവിലെ റെയിൽവേ പാളം പരിശോധനക്കെത്തിയ കീമാന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരം മെയിൽ നിർത്തിക്കുകയായിരുന്നു. പാളം ബോൾട്ട് ഇട്ട് മുറുക്കിയ ശേഷമാണ് ട്രെയിൻ കടത്തിവിട്ടത്.

ബുധനാഴ്ച രാവിലെ 9.30 ആണ് സംഭവം. അരമണിക്കൂറോളം ട്രെയിൻ പിടിച്ചിട്ടു. റെയിൽവേ പാളത്തിൽ പാളം ഉറപ്പിക്കുന്ന ഇരുമ്പുപ്ലേറ്റ് ആരോ പിടിപ്പിച്ചതാണ് പാളം പൊട്ടാൻ കാരണമെന്നാണ് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നത്.

Tags:    
News Summary - Railway track cracked at Ochira-Train halted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.