മത്സ്യബന്ധന ബോട്ട് കത്തിനശിച്ചു; കടലിലേക്ക് ചാടിയ തൊഴിലാളികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

ഓച്ചിറ: ആലപ്പാട് അഴീക്കലിൽ മത്സ്യ ബന്ധന ബോട്ട് കടലിൽ കത്തിനശിച്ചു. നീണ്ടകര സ്വദേശി അഗസ്റ്റിന്‍റെ വേളാങ്കണ്ണി മാതാവ് എന്ന ബോട്ടാണ് കത്തിനശിച്ചത്. തീ അണക്കാനുള്ള ശ്രമം പരാജയപെട്ടതോടെ ബോട്ടിലുണ്ടായിരുന്ന ഒമ്പത് തൊഴിലാളികളും കടലിലേക്ക് ചാടി.

നീന്തി നടന്ന തൊഴിലാളികളെ മറ്റു വള്ളക്കാർ രക്ഷപ്പെടുത്തുകയായിരുന്നു. ബോട്ട് പൂർണമായി കത്തി നശിച്ചു. ബുധനാഴ്ച പുലർച്ചെ അഞ്ചോടെ മത്സ്യ ബന്ധന തുറമുഖത്തിനു സമീപം തീരത്തു നിന്നു 70 മീറ്റർ അകലെയാണ് അപകടം നടന്നത്. മത്സ്യ ബന്ധനം കഴിഞ്ഞു അഴീക്കലിലേക്ക് വരികയായിരുന്നു.

ചായ വെക്കുന്നതിനിടെ ഗ്യാസ് സിലിണ്ടറിന് തീപിടിക്കുകയായിരുന്നു. പിന്നാലെ ഡീസൽ ടാങ്കിലേക്ക് തീപടർന്നു. ടാങ്ക് പൊട്ടിതെറിക്കുമെന്ന ഭീഷണിയിൽ മറ്റു ബോട്ടുകാർ അടുത്തു ചെല്ലാൻ ഭയന്നെങ്കിലും ഫിഷറീഷിന്‍റെ ബോട്ടും മറ്റു ബോട്ടുകളും ചേർന്ന് വെള്ളം പമ്പ് ചെയ്ത് തീ അണക്കുകയായിരുന്നു.

ബോട്ടും വലകളും പൂർണ്ണമായി കത്തി. ബോട്ട്  ഹാർബറിൽ എത്തിച്ചിട്ടുണ്ട്.  40 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. 

Tags:    
News Summary - Fishing boat burns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.