ആയിരംതെങ്ങിലെ തീവെപ്പ്, സൂത്രധാരൻ കേരളം വിട്ടതായി സൂചന

ഓച്ചിറ: ആയിരംതെങ്ങിൽ മൂന്ന് കടകൾ തീ​െവച്ച് നശിപ്പിക്കാൻ ക്വട്ടേഷൻ നൽകിയ വ്യവസായി കേരളം വിട്ടതായി പൊലീസ് നിഗമനം. അഞ്ച് ലക്ഷം രൂപക്ക് ക്വട്ടേഷെനെടുത്ത തഴവ സ്വദേശികളായ ദീപു, ഷിജിൻ ഷാജി എന്നിവരെ പൊലീസ് പിടികൂടിയപ്പോൾ തന്നെ വ്യവസായി ആയ സൂത്രധാരൻ ഒളിവിൽ പോയി. റിമാൻഡിൽ കഴിയുന്ന പ്രതികളിൽനിന്ന് കൂടുതൽ തെളിവുകൾ ശേഖരിച്ചതോടെ അറസ്​റ്റ്​ ഭയന്ന് ഒളിവിൽ കഴിയുകയായിരുന്നയാൾ ഫോൺ ഉപയോഗിക്കാതെയായി.

വ്യവസായിയുടെ മൊബൈൽ ഫോൺ ഇയാളുടെ വീട്ടിൽനിന്ന്​ അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്. മൂന്ന് കോടിയോളം രൂപയുടെ സാധനങ്ങളാണ് തീപിടിത്തത്തിൽ നഷ്​ടപ്പെട്ടതെന്ന് കണക്കാക്കപ്പെടുന്നത്.

തീപിടിത്തത്തിൽ ഏറെ നഷ്​ടമുണ്ടായ ആയിരംതെങ്ങിലെ തനിമ പ്രസാദിനോടുള്ള വ്യക്തിവിരോധമാണ് കട തീവെച്ച് നശിപ്പിക്കാൻ വ്യവസായിയായ സൂത്രധാരനെ പ്രേരിപ്പിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ആഗസ്​റ്റ്​ 30ന് രാത്രി 10ഓടെയാണ് രണ്ടംഗസംഘം മണ്ണെണ്ണ ഒഴിച്ച് കടക്ക് തീവെച്ചത്.

ഇവരുടെ ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞതോടെ പ്രതികളെ കണ്ടെത്തി അറസ്​റ്റ്​ ചെയ്യുകയായിരുന്നു.

Tags:    
News Summary - fire in Anchutheng

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.