സ്രാങ്ക് രാജേഷ്

ബോട്ട് മുങ്ങി; ആറ് മത്സ്യത്തൊഴിലാളികളെ മറ്റൊരു ബോട്ട് രക്ഷപ്പെടുത്തി

ഓച്ചിറ: അഴീക്കൽ^കായംകുളം ഹാർബർ വഴി മത്സ്യബന്ധനത്തിന് പോയ ബോട്ട് ശക്തമായ കാറ്റിലും മഴയിലുംപെട്ട് മുങ്ങി.

ബോട്ടിലുണ്ടായിരുന്ന തൊഴിലാളികളെ മറ്റൊരു ബോ​െട്ടത്തി രക്ഷപ്പെടുത്തി. ആലപ്പാട് ശ്രായിക്കാട് സ്വദേശിയുടെ പമ്പാവാസൻ എന്ന ബോട്ടാണ് ശക്തമായ കാറ്റിൽപെട്ട് മുങ്ങിയത്.

കാറ്റ് ശക്തമായതിനാൽ മറൈൻ എൻഫോഴ്സ്മെൻറിനോ മറ്റ്​ ബോട്ടുകൾക്കോ അടു​െത്തത്താൻ കഴിയാത്ത സ്ഥിതിയായി.

എന്നാൽ, അഴീക്കൽ സ്വദേശിയുടെ എസ്. ഗോവിന്ദ എന്ന ബോട്ടിലെ സ്രാങ്ക് രാജേഷിെൻറ മനോധൈര്യം ബോട്ടിലുണ്ടായിരുന്ന ആറു മത്സ്യത്തൊഴിലാളികൾക്കും രക്ഷപ്പെടാൻ വഴിയൊരുക്കി.

അപകടത്തിൽപെട്ട ബോട്ടിന് അടുത്തെത്തി മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുകയായിരുന്നു. അപകടത്തിൽപെട്ട ബോട്ട് പൂർണമായും തകർന്നതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.