ഓച്ചിറ: അസഭ്യവർഷം നടത്തിയ ബൂത്തുപ്രസിഡൻറിനെ എതിർത്തതിന് കോൺഗ്രസ് ക്ലാപ്പന മണ്ഡലം പ്രസിഡൻറിന് നേരെ കൈയേറ്റമെന്ന് പരാതി.
ക്ലാപ്പന പഞ്ചായത്ത് 13ാം വാർഡിലെ ബൂത്ത് പ്രസിഡൻറ് വിജയകുമാറിനെയാണ് മണ്ഡലം പ്രസിഡൻറ് ആർ. സുധാകരൻ പുറത്താക്കിയത്. ക്ലാപ്പന 13ാം വാർഡ് പ്രസിഡൻറയിരുന്ന സദഗോപെൻറ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി ഞായറാഴ്ച രാവിലെ ഒമ്പതിന് എത്തിയപ്പോഴാണ് നേതാക്കൾക്കെതിരെ വിജയകുമാർ അസഭ്യവർഷം നടത്തിയതത്രെ. തുടർന്ന് മണ്ഡലം പ്രസിഡൻറിനെ കൈയേറ്റം ചെയ്യുകയായിരുന്നു.
അടിയന്തര മണ്ഡലംകമ്മിറ്റി ചേർന്ന് ഡി.സി.സി പ്രസിഡൻറിെൻറ നിർദേശപ്രകാരം വിജയകുമാറിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.