പ്രതിഷേധിച്ചു

കുണ്ടറ: കോൺഗ്രസ് കൊറ്റങ്കര മണ്ഡലം പാർട്ടി ഓഫിസ് എസ്.എഫ്.ഐക്കാർ അടിച്ചു തകർത്തതിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനവും, യോഗവും പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊറ്റങ്കര മണ്ഡലം പ്രസിഡന്റ് കോണിൽ വിനോദ് അധ്യക്ഷതവഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി. എ.ഐ.സി.സി അംഗം അഡ്വ. ബിന്ദു കൃഷ്ണ, ഡി.സി.സി ജനറൽ സെക്രട്ടറി കെ.ആർ.വി. സഹജൻ, യു.ഡി.എഫ് കുണ്ടറ നിയോജകമണ്ഡലം ചെയർമാൻ കുരീപ്പള്ളി സലിം, ബ്ലോക്ക് പ്രസിഡന്റുമാരായ നസിമുദ്ദീൻ ലബ്ബ, കെ. ബാബുരാജൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം, ആർ.എസ്.പി കേന്ദ്രകമ്മിറ്റി അംഗം മഹേശ്വരൻ പിള്ള തുടങ്ങിയവർ സംസാരിച്ചു. കേരളപുരം ജങ്ഷനിൽനിന്ന് ആരംഭിച്ച പ്രകടനം ചന്ദനത്തോപ്പിൽ സമാപിച്ചു. ചിത്രം.. കുണ്ടറയിൻ കോൺഗ്രസ് പ്രതിഷേധയോഗം പി.സി.വിഷ്ണുനാഥ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.