വാർഷികം

(ചിത്രം) കൊല്ലം: കേരള വിശ്വകർമ മഹിളാസംഘം ആശ്രാമം യൂനിറ്റ് വാർഷിക സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. പ്രഭ സുകുമാരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ്​ പി. വിജയമ്മ അധ്യക്ഷതവഹിച്ചു. അഖില കേരള വിശ്വകർമ മഹാസഭ ഡയറക്ടർ ബോർഡ് മെംബർ അഡ്വ. പി. രഘുനാഥൻ, പത്മനാഭ് എസ്. കർമ, പാർഥൻ എസ്. കർമ, കൈതക്കുഴി സത്യശീലൻ, ടി.പി. ശശാങ്കൻ, കെ. പ്രസാദ്, ആശ്രാമം സുനിൽകുമാർ, ഗിരിജ അനിൽ, ജയലക്ഷ്മി, ആര്യ വി. നാഥ്, രജനി സുനിൽ, സിന്ധു പ്രകാശ്, ബേബി ശെൽവരാജ്, ദീപ ഷാനു, സജിത പ്രദീപ് എന്നിവർ സംസാരിച്ചു. താൽക്കാലിക നിയമനം കൊല്ലം: ചാത്തന്നൂര്‍ സര്‍ക്കാര്‍ ഐ.ടി.ഐ ഡ്രൈവിങ് സ്‌കൂളിലേക്ക് ഡ്രൈവിങ് ഇന്‍സ്ട്രക്ടറെ താല്‍ക്കാലികമായി നിയമിക്കുന്നതിന് ഡിസംബര്‍ ഒമ്പതിന് ഇൻറര്‍വ്യൂ നടത്തും. സമ്മാനദാനം കൊല്ലം: കേരളപ്പിറവി ദിനം മലയാള ദിനമായും തുടര്‍ന്നുള്ള ഒരാഴ്ച ഭരണഭാഷാ വാരമായും ആചരിക്കുന്നതി​ൻെറ ഭാഗമായി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ്, ജില്ല ഭരണകൂടം എന്നിവ ചേർന്ന് കോളജ് വിദ്യാര്‍ഥികള്‍ക്കായി 'ഭരണഭാഷ മലയാളമാക്കുന്നതിൻെറ പ്രാധാന്യം' വിഷയത്തില്‍ നടത്തിയ ഉപന്യാസ മത്സരവിജയികള്‍ക്ക് കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ സാക്ഷ്യപത്രവും സമ്മാനങ്ങളും വിതരണം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.