തെരഞ്ഞെടുപ്പ്​

സ്വയം ചുവരെഴുതി പ്രചാരണത്തിന് തുടക്കംകുറിച്ച് സ്​ഥാനാർഥി (ചിത്രം) പരവൂർ: യുവചിത്രകാരനായ സ്​ഥാനാർഥി സ്വയം ചുവരെഴുതി പ്രചാരണത്തിന് തുടക്കംകുറിച്ചു. പരവൂർ നഗരസഭയിലെ നേരുകടവ് വാർഡിലെ യു.ഡി.എഫ് സ്​ഥാനാർഥിയായ ഷിബിനാദാണ് സ്വയം ചുവരെഴുത്തുമായി രംഗത്തിറങ്ങിയത്. ഇതിനുമുമ്പ് നടന്ന െതരഞ്ഞെടുപ്പുകളിൽ പല സ്​ഥാനാർഥികൾക്കും വേണ്ടി ചുവരെഴുതിയിട്ടുണ്ടെങ്കിലും സ്​ഥാനാർഥിയായതോടെയാണ് ഇത്തവണ സ്വന്തം ചുവരെഴുതാനവസരമുണ്ടായത്. പരവൂരിലെ ഒരു ചിത്രകലാ പഠന സ്​ഥാപനത്തിൽ പഠനം നടത്തിയ ഷിബിനാദ് പരസ്യചിത്രങ്ങളും ബോർഡുകളും മറ്റും തയാറാക്കുന്ന ജോലിയിലാണ്​ ഏർപ്പെട്ടിരുന്നത്​. ചിരിച്ചും കൈവീശിയും ചിഹ്​നത്തോട് ചേർന്ന് സ്​ഥാനാർഥി പടങ്ങൾ കുണ്ടറ: മൺറോതുരുത്ത്, പെരിനാട്, ഇളമ്പള്ളൂർ പഞ്ചായത്തുകളിൽ എൽ.ഡി.എഫിൽ സീറ്റുകൾ ധാരണയായെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ആയില്ല. പാർട്ടി സ്​ഥാനാർഥികൾ ആരൊക്കെയെന്ന് അവസാന തീർപ്പ് വന്നിട്ടുമില്ല. പക്ഷേ ചിരിച്ചും കൈവീശിയും തെരഞ്ഞെടുപ്പ് ചിത്രങ്ങൾ ചേർത്ത പോസ്​റ്ററുകൾ സോക്ഷ്യൽമീഡിയിൽ വ്യാപകമായി. പെരിനാട്ട് നിലവിലെ സ്​ഥിതിപോലെ 14 സീറ്റുകളിൽ സി.പി.എമ്മും, അഞ്ചിൽ സി.പി.ഐയും ഒരു സീറ്റിൽ എൻ.സി.പിയും മത്സരിക്കും. ഇളമ്പള്ളൂരിൽ 15 സീറ്റിൽ സി.പി.എമ്മും, അഞ്ചിൽ സി.പി.ഐയും, ഒരു സീറ്റിൽ ജനതാദളും മത്സരിക്കും. കിഴക്കേകല്ലടയിൽ പത്ത് സീറ്റിൽ സി.പി.എമ്മും, അഞ്ചിൽ സി.പി.ഐയും മത്സരിക്കും. ഇവിടെ ജനാധിപത്യ കേരള കോൺഗ്രസ്​ ഒരു സീറ്റ് ആവശ്യപ്പെട്ടെങ്കിലും അന്തിമതീരുമാനം ആയിട്ടില്ല. ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിൽ ആർ.എസ്​.പി ബോൾഷേവിക്കിനുണ്ടായിരുന്ന ഒരു സീറ്റ് എൽ.ഡി.എഫ് തിരിച്ചെടുത്തു. മാണി ഗ്രൂപ്പിനുണ്ടായിരുന്ന ഒരു സീറ്റ് പേരയം ഡിവിഷനിലേക്ക് നിശ്ചയിച്ചു. എട്ട് സീറ്റിൽ സി.പി.എമ്മും, നാലിൽ സി.പി.ഐ.യും മത്സരിക്കും. യു.ഡി.എഫും എൻ.ഡി.എയും മാരത്തൺ ചർച്ചയിൽ കുണ്ടറ: സ്​ഥാനമോഹികൾ കൂടിയ​േതാടെ ഇടതിനെ അപേക്ഷിച്ച് കുണ്ടറയിൽ പ്രയാസപ്പെടുന്നത് യു.ഡി.എഫും എൻ.ഡി.എയും. പല വാർഡുകളിലും നേതാക്കൾ തന്നെ അവകാശവാദം ഉന്നയിക്കുന്നു. ചില വാർഡുകളിൽ നാല് പേർ വരെ രംഗത്തുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.