വായനപക്ഷാചരണം

കണ്ണനല്ലൂർ: കണ്ണനല്ലൂർ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ജൂലൈ ഏഴുവരെ നീളുന്ന വായനപക്ഷാചരണത്തിന് തുടക്കമായി. ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ് കെ.ബി. മുരളീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്‍റ് എ. അബൂബക്കർകുഞ്ഞ് അധ്യക്ഷതവഹിച്ചു. പി.എൻ. പണിക്കർ ഫൗണ്ടേഷൻ സെക്രട്ടറി എൻ. ജയചന്ദ്രൻ, വയോജനസമിതി പ്രസിഡന്‍റ് ഡോ.പി.എ. അബ്ദുൽ മജീദ് ലബ്ബ, എം. ശൈലജ, ഡി. തങ്കപ്പൻ, റംസാ റഷീദ് എന്നിവർ സംസാരിച്ചു. 23 നും 24 നും പുസ്തകപ്രദർശനം, സെമിനാർ, അനുസ്മരണം, സമ്മാന വിതരണം എന്നിവ നടക്കും. ജൂലൈ ഏഴിന് ഐ.വി. ദാസ് അനുസ്മരണത്തോടെ സമാപിക്കും. ആദരിച്ചു പരവൂർ: വായനദിനാചരണത്തിന്‍റെ ഭാഗമായി കുറുമണ്ടൽ ഗവ.യു.പി സ്കൂളിലെ വിദ്യാർഥികൾ പട്ടാളക്കഥകളിലൂടെ ശ്രദ്ധേയനായ നോവലിസ്റ്റ് രാജീവ് ജി. ഇടവയെ ആദരിച്ചു. പ്രഥമാധ്യാപകൻ എ. ഗ്രഡിസൺ പൊന്നാടയണിയിച്ചു. അധ്യാപിക ബിന്ദുവും വിദ്യാർഥികളും ചേർന്ന് ഉപഹാരം സമ്മാനിച്ചു. അധ്യാപകനായ പ്രജിത്ത് ജയൻ, ബിന്ദു, പി.ടി.എ പ്രസിഡന്‍റ് ബിജു എന്നിവർ നേതൃത്വം നൽകി .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.