ജ്യോതിഷ്
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പതിനഞ്ചുകാരിയെ മാനഭംഗപ്പെടുത്തിയ യുവാവ് പോക്സോ കേസില്‍ അറസ്റ്റിലായി. കൊട്ടാരക്കര അമ്പലപ്പുറം കെ.എസ്.ഇ.ബി സബ് സ്റ്റേഷനുസമീപം കോട്ടൂര്‍ വീട്ടില്‍ ജ്യോതിഷ് (22) ആണ് പൊലീസ് പിടിയിലായത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയായിരുന്നു.
ജ്യോതിഷ് ആവശ്യപ്പെട്ടതനുസരിച്ച് പെണ്‍കുട്ടി വീടുവിട്ടിറങ്ങി. തുടർന്ന്, പെണ്‍കുട്ടിയെ സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.പെണ്‍കുട്ടിയെ കാണാനിെല്ലന്ന മാതാപിതാക്കളുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ പുലര്‍ച്ച മൂന്നോടെ ഇയാള്‍ക്കൊപ്പം പെണ്‍കുട്ടിയെ കൊട്ടാരക്കരയിലെ വീട്ടില്‍നിന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. നടത്തിയ വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് വിധേയയായതായി തെളിഞ്ഞതിനെ തുടര്‍ന്ന് പ്രതിക്കെതിരെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിനും പോക്സോ നിയമ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തു.
കണ്ണനല്ലൂര്‍ ഇന്‍സ്പെക്ടര്‍ വിപിന്കുമാറിെൻറ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ സജീവ്, എ.എസ്.ഐ മാരായ ബിജു, സതീശന്, എസ്.സി.പി.ഒമാരായ ജീസാ ജയിംസ്, മനു, സി.പി.ഒ മാരായ അരുണ്‍, ഷെമീര്ഖാന് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.