അന്‍വര്‍, അല്‍താഫ്

അന്തർസംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

കരുനാഗപ്പള്ളി: അന്തര്‍സംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ രണ്ടുപേര്‍ ബംഗളൂരുവില്‍നിന്ന് പിടിയിലായി. ഒറ്റപ്പാലം കംമ്പാരംകുന്ന് സ്വദേശി അന്‍വര്‍ (28), കരുനാഗപ്പള്ളി അയണിവേലികുളങ്ങര മാന്‍നിന്നവിള വടക്കതില്‍ അല്‍ത്താഫ് (21) എന്നിവരെയാണ് ബംഗളൂരുവില്‍നിന്ന് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്.

രണ്ടാഴ്ച മുമ്പ് കുണ്ടറ സ്വദേശിയായ അജിത്ത് എന്നയാളെ 52.6 ഗ്രാം എം.ഡി.എം.എയുമായി കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തുനിന്ന് പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തെക്കന്‍ കേരളത്തിലേക്കും മറ്റും വന്‍തോതില്‍ എം.ഡി.എം.എ എത്തിക്കുന്ന സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുകയായിരുന്നു.

പാലക്കാട് സ്വദേശി അന്‍വര്‍ നൈജീരിയന്‍ സ്വദേശിയില്‍നിന്ന് വന്‍തോതില്‍ എം.ഡി.എം.എ വാങ്ങി ശേഖരിച്ച് കച്ചവടക്കാര്‍ക്ക് നല്‍കുകയാണ് പതിവ്. എം.ഡി.എം.എ ഉള്‍പ്പെടെയുള്ള മാരക മയക്കുമരുന്നുകള്‍ വിദ്യാര്‍ഥികളെ ഇടനിലക്കാരാക്കിയാണ് ബംഗളൂരുവിലുള്ള രഹസ്യകേന്ദ്രങ്ങളില്‍ എത്തിക്കുന്നത്.

കരുനാഗപ്പള്ളി എ.സി.പി പ്രദീപ്കുമാറി‍െൻറ മേല്‍നോട്ടത്തില്‍ കരുനാഗപ്പള്ളി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ജി. ഗോപകുമാറി‍െൻറ നേതൃത്വത്തില്‍ എസ്.ഐമാരായ അലോഷ്യസ് അലക്‌സാണ്ടര്‍, ആർ. ശ്രീകുമാർ, ജിമ്മിജോസ്, ശരത്ചന്ദ്രന്‍, എ.എസ്‌.ഐമാരായ നന്ദകുമാര്‍, ഷാജിമോന്‍, എസ്.സി.പി. രാജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags:    
News Summary - Two members of an inter-state drug gang arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.