കരുനാഗപ്പള്ളി: നിയന്ത്രണം വിട്ട പാർസൽ ലോറി മറിഞ്ഞു സൈക്കിൾ യാത്രക്കാരനടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. ദേശീയപാതയിൽ ലാലാജി ജങ്ഷനിൽ വെച്ചാണ് അപകടം.
സൈക്കിൾ യാത്രികൻ കല്ലേലിഭാഗം സ്വദേശി രമണൻ (60) ലോറി ഡ്രൈവർ ചേർത്തല മുട്ടത്തി പറമ്പ് സ്വദേശി , ഉണ്ണികൃഷ്ണൻ , ക്ലീനർ സന്ദീപ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേർത്തലയിൽ നിന്നും, തിരുവനന്തപുരത്തേക്ക് പാർസലുമായി പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. സൈക്കിൾ യാത്രികൻ റോഡിലേക്ക് കയറിയതിനെ തുടർന്ന് ലോറി ബ്രേക്ക് ചവിട്ടിയതാണ് അപകട കാരണമെന്ന് പറയുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.