കഞ്ചാവുമായി പിടിയിലായ ഷാനുഖാൻ, ഷാനു, ഇർഷാദ് എന്നിവർ

ആറരക്കിലോ കഞ്ചാവുമായി മൂന്നംഗ സംഘം പിടിയിൽ; എസ്​.യു.വി കാറിൽ കറങ്ങി വിൽപന

കരുനാഗപ്പള്ളി: എസ്​.യു.വി കാറിൽ കറങ്ങി നടന്ന് കഞ്ചാവ് വിൽപ്പന നടത്തിവന്ന മൂന്നഗസംഘത്തെ ആറര കിലോ കഞ്ചാവുമായി കരുനാഗപ്പള്ളി പൊലീസ് പിടികൂടി. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്​ ചെയ്തു. കൊല്ലം ജില്ലയുടെ  വിവിധ ഭാഗങ്ങളിൽ ചില്ലറ വിൽപ്പനക്കാർക്കായി തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നും കഞ്ചാവ് സംഭരിച്ചു വരുന്ന കരുനാഗപ്പള്ളി കേന്ദ്രമായുള്ള സംഘത്തിലെ മൂന്ന് പേരെയാണ് കഞ്ചാവുമായി പൊലീസ്  അറസ്റ്റ് ചെയ്തത്.

അയണിവേലിക്കുളങ്ങര തയ്യിൽ വീട്ടിൽ ഷാനു എന്നു വിളിക്കുന്ന ഷാനുഖാൻ, തൊടിയൂർ പുലിയൂർവഞ്ചി വടക്ക് ഷാഫി മൻസിലിൽ ഷാനു, കല്ലേലിഭാഗം ഇടക്കുളങ്ങര ഇർഷാദ് മൻസിലിൽ ജാബിർ എന്നിവരാണ് അറസ്റ്റിലായത്​. ഒന്നാം പ്രതിയായ ഷാനുഖാ​െൻറ ഉടമസ്ഥതയിലുള്ള മഹീന്ദ്ര എക്സ്.വി.യു കാറിൽ സുഗന്ധ വ്യഞ്ജനങ്ങൾ വിൽക്കാനുണ്ടെന്ന വ്യാജേനയാണ് പ്രതികൾ കഴിഞ്ഞ ഒരു വർഷമായി കഞ്ചാവ് കച്ചവടം നടത്തി വന്നിരുന്നത്   

അഴീക്കൽ, നീണ്ടകര, ശക്തികുളങ്ങര ഹാർബറുകളിലും ഇവർ കഞ്ചാവ് വിതരണം നടത്തി വരുന്നതിനായി പൊലീസിന് വിവരം ലഭിച്ചിരുന്നു. കൊല്ലം ഇരവിപുരം സ്വദേശിയായ ഒരാൾക്ക് കഴിഞ്ഞ ദിവസം പ്രതികൾ കാറിൽ കഞ്ചാവ്  വിതരണം ചെയ്യാൻ പോകുന്നതായി കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ ടി. നാരായണന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കരുനാഗപ്പള്ളി അസിസ്റ്റൻറ്​ കമ്മീഷണർ  ഷൈനു തോമസി​െൻറ നിർദ്ദേശപ്രകാരം കുരുനാഗപ്പള്ളി പൊലീസ് എസ്.എച്ച്.ഒ.ജി. ഗോപകുമാർ, എസ്.ഐ മാരായ ജയശങ്കർ, ജോൺസ്രാജ്, രാജേന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് കരുനാഗപ്പള്ളി കെന്നഡി സ്കൂളിനു സമീപത്തു നിന്നുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Three-member gang nabbed with cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.