കരുനാഗപ്പള്ളി പുതിയകാവിൽ ലോറി ഡിവൈഡറിൽ ഇടിച്ചുകയറിയുണ്ടായ അപകടം
കരുനാഗപ്പള്ളി: ദേശീയപാതയിൽ പുതിയകാവിൽ ഡിവൈഡറിൽ നാഷനൽ പെർമിറ്റ് ലോറി നിയന്ത്രണംവിട്ട് പാഞ്ഞുകയറി മൂന്നുപേർക്ക് പരിക്കേറ്റു. ലോറി ഡ്രൈവർ പാലക്കാട് ആലത്തൂർ തേനോട് വീട്ടിൽ നൗഷാദ് (32), ലോറിയിലുണ്ടായിരുന്ന സഹായികളായ ആലത്തൂർ ഫിറോസ് (22), മോട്ടുപാളയം സ്വദേശി ജാസിർ (21) എന്നിവർക്കാണ് പരിക്കേറ്റത്. മൂവരേയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച രാത്രി 10.15ഓടെയാണ് സംഭവം. അപകടം നടക്കുമ്പോൾ എതിർദിശയിൽ നിന്നും ഒാച്ചിറ ഭാഗത്ത് വന്ന കാറിൽ ലോറിയിൽ നിന്ന് റബർ പാൽ നിറച്ചിരുന്ന വലിയ വീപ്പ വീണു. കാറിന് കേടുപാടുണ്ടായെങ്കിലും യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു.
നെടുമങ്ങാടുനിന്ന് റബർ പാലും കയറ്റി കോയമ്പത്തൂരിലേക്ക് പോയ ലോറിയാണ് അപകടത്തിൽപെട്ടത്. ഡ്രൈവർ ഉറങ്ങിയയതായും പറയപ്പെടുന്നു. പൊലീസും ഫയർഫോഴ്സും എത്തി അപകടത്തിൽപെട്ട ലോറി ക്രെയിൻ ഉപയോഗിച്ച് ഒന്നര മണിക്കൂർ കൊണ്ട് മാറ്റിയാണ് ഗതാഗത തടസ്സം നീക്കിയത്. റബർ നിറച്ച വീപ്പകൾ പുറത്തേക്ക് റോഡിലും വശത്തും ചിന്നിച്ചിതറിയ നിലയിലായിരുന്നു. കരുനാഗപ്പള്ളി പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.