കരുനാഗപ്പള്ളിയിലെ മൂത്തേത് കടവ്
കരുനാഗപ്പള്ളി: ശ്രീനാരായണഗുരു ആദ്യസന്ദര്‍ശനത്തിനായി എത്തിയ കരുനാഗപ്പള്ളിയിലെ മൂത്തേത് കടവില്‍ പൈതൃക സ്മാരകം നിര്‍മിക്കാനുള്ള പദ്ധതിയുമായി കരുനാഗപ്പള്ളി നഗരസഭ. നഗരസഭയിലെ 21ാം ഡിവിഷനിലെ മൂത്തേത്ത്കടവിലാണ് 1894ല്‍ ശ്രീനാരായണഗുരു എത്തിച്ചേര്‍ന്നത്. ടൂറിസം സാധ്യതകള്‍ കൂടി മുന്നില്‍ കണ്ടാണ് പൈതൃക സ്മാരകം നിര്‍മിക്കുക.
ആദ്യഘട്ടമായി ഉള്‍നാടന്‍ ജലഗതാഗത വകുപ്പിന്റെ സഹായത്തോടെ കടവില്‍ കല്പടവുകളും കൈവരികളും സ്ഥാപിച്ചു. രണ്ടാംഘട്ടമായി ചരിത്രസ്മാരകം, ശ്രീനാരായണ പാര്‍ക്ക്, ജൈവവൈവിധ്യ പാര്‍ക്ക് എന്നിവയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.