പ്രദീപ്
കരുനാഗപ്പള്ളി: വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന് വയോധികനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. തഴവ തെക്കുംമുറി പ്രദീപ് ഭവനില്‍ പാക്കരന് ഉണ്ണി എന്ന പ്രദീപ് (32) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. തഴവ തെക്കുംമുറി തട്ടക്കാട്ടു കിഴക്കേത്തറയില്‍ തുളസീധര(65)നാണ് കൊല്ലപ്പെട്ടത്.
വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന് തുളസീധരന്റെ വീട്ടിലെത്തിയ പ്രതി അരയില്‍ ഒളിപ്പിച്ച കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേല്പിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ വയോധികനെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലും തുടര്‍ന്ന് മേവറത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. കരുനാഗപ്പള്ളി പൊലീസ് പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ മുമ്പും നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
കരുനാഗപ്പള്ളി എ.സി.പി വി.എസ്. പ്രദീപ് കുമാറിന്റെ നിർദേശപ്രകാരം ഇന്‍സ്പെക്ടര്‍ വി. ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ഷമീര്‍, ഷാജിമോന്‍, സന്തോഷ്, എ.എസ്.ഐമാരായ വേണുഗോപാല്‍, ജോയ്, എസ്.സി.പി.ഒ ഹാഷിം, രാജീവ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.