കരുനാഗപ്പള്ളി: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി കരുനാഗപ്പള്ളിയിൽ നിലവിൽ നിർദേശിച്ചിട്ടുള്ള ഗ്രേഡ് സെപ്പറേറ്റിന് പകരം ഓപൺ ഫ്ലൈ ഓവർ സാധ്യത പുനഃപരിശോധിക്കാമെന്ന് കേന്ദ്രം സമ്മതിച്ചതായി എ.എം. ആരിഫ് എം.പി അറിയിച്ചു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.
തെക്കൻ കേരളത്തിലെ തിരക്കേറിയ വാണിജ്യ കേന്ദ്രമായ കരുനാഗപ്പള്ളിയിൽ ഗ്രേഡ് സെപ്പറേറ്റർ മാതൃകയിൽ മേൽപ്പാലം പണിയുമ്പോഴുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ എം.പി യോഗത്തിന്റെ ശ്രദ്ധയിൽപെടുത്തി. പാർലമെന്റ് മണ്ഡലത്തിലെ അരൂർ മുതൽ കരുനാഗപ്പള്ളി വരെയുള്ള നിലവിലെ ദേശീയപാത പൂർണതോതിൽ അറ്റകുറ്റപ്പണി നടത്തുന്ന കാര്യം പരിശോധിക്കാമെന്നും മന്ത്രി ഉറപ്പുനൽകിയതായി എ.എം. ആരിഫ് എം.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.