കരുനാഗപ്പള്ളി: കിഫ്ബിയിൽ ഉൾപ്പെടുത്തി 35 കോടി രൂപ ചെലവിട്ട് നിർമിക്കുന്ന മാളിയേക്കൽ റെയിൽവേ മേൽപാലം ഒമ്പതുമാസം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആർ. രാമചന്ദ്രൻ എം.എൽ.എ അറിയിച്ചു. പൂർണമായും സ്റ്റീൽ ഉപയോഗിച്ച് നിർമിക്കുന്ന പാലത്തിെൻറ രൂപകൽപന മദ്രാസ് ഐ.ടിയാണ് ചെയ്തത്. ചെന്നൈ ആസ്ഥാനമായ എസ്.പി.എൽ കമ്പനിക്കാണ് നിർമാണച്ചുമതല.
ഐ.എച്ച്.ആർ.ഡി മോഡൽ പോളിടെക്നിക് കോളജിന് മുൻവശത്ത്നിന്ന് തുടങ്ങുന്ന പാലം തൈക്കാവിന് സമീപമാണ് അവസാനിക്കുന്നത്. 547 മീറ്റർ നീളവും 10.15 മീറ്റർ വീതിയുമാണ് ഉണ്ടാകുക. റെയിൽവേ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചാണ് പാലം രൂപകൽപന ചെയ്തത്. ശനിയാഴ്ച രാവിലെ 11ന് വിഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ശിലാസ്ഥാപന ചടങ്ങ് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.