കോൺഗ്രസ് തൊടിയൂർ, കല്ലേലിഭാഗം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ തൊടിയൂർ ഗ്രാമപഞ്ചായത്ത് ഓഫിസ് ഉപരോധിക്കുന്നു
കരുനാഗപ്പള്ളി: ലൈഫ് മിഷൻ പദ്ധതിക്കായി വീടുകൾ പൊളിച്ചു മാറ്റിയ 250 ഓളം കുടുംബങ്ങൾക്ക് പണം നൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് തൊടിയൂർ, കല്ലേലിഭാഗം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ തൊടിയൂർ ഗ്രാമപഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. പഞ്ചായത്തിന്റെ രണ്ട് ഗേറ്റുകളും ഉപരോധിച്ച പ്രവർത്തകർ ജീവനക്കാരുൾപ്പെടെ ആരെയും കയറ്റിവിടാൻ അനുവദിച്ചില്ല.
ഉപരോധം കെ.പി.സി. സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കല്ലേലിഭാഗം മണ്ഡലം പ്രസിഡന്റ് സുന്ദരേശൻ അധ്യക്ഷത വഹിച്ചു. തൊടിയൂർ മണ്ഡലം പ്രസിഡന്റ് സി.ഒ. കണ്ണൻ സ്വാഗതം പറഞ്ഞു. ഡി.സി.സി വൈസ് പ്രസിഡന്റ് ചിറ്റുമൂല നാസർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.എ. ജവാദ്, യു.ഡി.എഫ് പാർലമെന്ററി പാർട്ടിലീഡർ തൊടിയൂർ വിജയൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷാനിമോൾ പുത്തൻവീട്, തൊടിയൂർ വിജയകുമാർ, കെ. ധർമ്മദാസ്, ടി. ഇന്ദ്രൻ, സഫീന അസീസ്, ജി. രവീന്ദ്രനാഥ്, ജഗദമ്മ തുടങ്ങിയവർ നേതൃത്വം നൽകി. ഉപരോധത്തെ തുടർന്ന് പൊലീസും പഞ്ചായത്ത് സെക്രട്ടറിയും സമരക്കാരുമായി സംസാരിച്ചു. എത്രയും വേഗം നിലവിൽ കരാർ വെച്ചവർക്ക് പണം നൽകാൻ നടപടി സ്വീകരിക്കാമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ ഉറപ്പിൽ സമരം അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.