ഗവിയിലേക്ക് യാത്രയൊരുക്കി കെ.എസ്.ആർ.ടി.സി

കരുനാഗപ്പള്ളി: ഗവിയിലേക്ക് ആനവണ്ടിയിൽ യാത്രയൊരുക്കി കെ.എസ്.ആർ.ടി.സി കരുനാഗപ്പള്ളി ഡിപ്പോ. ജനുവരി നാലിനാണ് കാടും കാട്ടുചോലയും വന്യമൃഗങ്ങളെയും കണ്ട് കുറഞ്ഞ ചിലവിൽ ഒരുദിവസത്തെ സുരക്ഷിതയാത്ര ഒരുക്കുന്നത്.

ആദ്യം ബുക്ക് ചെയ്യുന്ന 36 പേർക്കാണ് അവസരം. പരുന്തുംപാറയുടെ മനോഹാരിതയും ആസ്വദിച്ചുള്ള യാത്രയുടെ ഭാഗമായി ഗവിയിൽ ബോട്ടിങ്ങും നടത്താം. പ്രവേശന ഫീസ്, ഉച്ചഭക്ഷണം, ബോട്ടിങ് എന്നിവ ഉൾപ്പെടെ ഒരാൾക്ക് 1600 രൂപയാണ് നിരക്ക്. രാവിലെ അഞ്ചിന് കരുനാഗപ്പള്ളിനിന്ന് പുറപ്പെട്ട് തിരികെ 11ന് കരുനാഗപ്പള്ളിയിലെത്തും. ഫോൺ: 9961222401.

Tags:    
News Summary - KSRTC traveled to Gavi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.