തകർന്ന തറയിൽമുക്ക് - താച്ചയിൽമുക്ക് റോഡ്
കരുനാഗപ്പള്ളി: നഗരസഭയിലെ പ്രധാന ലിങ്ക്റോഡും നഗരത്തിലെ ട്രാഫിക്ക് കുരുക്കിൽപ്പെടാതെ വിദ്യാർഥികളും ഇരുചക്ര വാഹന യാത്രക്കാരുൾപ്പെടെയുള്ളവർക്ക് ആശ്രയവുമായ തറയിൽമുക്ക് - താച്ചയിൽമുക്ക് പി.ഡബ്ല്യു.ഡി റോഡ് പുനർ നിർമിച്ച് ഗതാഗതയോഗ്യമാക്കണമെന്ന് കരുനാഗപ്പള്ളി താലൂക്ക് പൗരസമിതി ആവശ്യപ്പെട്ടു. നിരവധി തവണ നിവേദനങ്ങൾ നൽകിയിട്ടും റോഡ് പുനർ നിർമിക്കാൻ നടപടിയെടുക്കാത്ത അധികൃതരുടെ അനാസ്ഥയിൽ പൗരസമിതി പ്രതിഷേധിച്ചു. പ്രസിഡന്റ് മുനമ്പത്ത് ഷിഹാബ് അധ്യക്ഷത വഹിച്ചു. വർഗീസ് മാത്യു കണ്ണാടിയിൽ, ജയദേവൻ, വി.കെ. രാജേന്ദ്രൻ, ചന്ദ്രൻ കുന്നേൽ, എം.കെ. വിജയഭാനു, യൂസഫ്കുഞ്ഞ്, ശ്രീജ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.