കരുനാഗപ്പള്ളിയിലെ കോടതികൾ ഇനി ഒറ്റ കെട്ടിടത്തില്‍

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ വിവിധ കോടതികള്‍ ഒറ്റ കെട്ടിടത്തില്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലേക്ക്. റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ മുണ്ടകപ്പാടത്തിന് സമീപമുള്ള സ്വകാര്യ കെട്ടിടത്തിലേക്കാണ് കോടതികള്‍ താല്‍ക്കാലികമായി മാറ്റുന്നത്.

നിലവില്‍ കോടതികള്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സ്‌റ്റേഷന്‍റെ ഒരു ഭാഗം ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റേണ്ടി വരുന്ന സാഹചര്യത്തിലാണ് ഇവിടെ പ്രവര്‍ത്തിക്കുന്ന മുന്‍സിഫ്, മജിസ്‌ട്രേറ്റ് കോടതികള്‍ മാറ്റി സ്ഥാപിക്കുന്നത്.

ഇതോടൊപ്പം വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന സബ് കോടതിയും, പോക്‌സോ കോടതിയും പുതിയ കെട്ടിടത്തിലേക്ക് മാറ്റും. ഇതോടെ കരുനാഗപ്പള്ളിയിലെ കോടതികളെല്ലാം ഒറ്റ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും.

പുതിയ കോടതി സമുച്ചയം നിർമിക്കുന്നത് വരെയാകും കോടതികള്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുക. സ്വകാര്യ കെട്ടിടത്തില്‍ നിർമാണ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയാക്കി കെട്ടിടം ജില്ല ജഡ്ജിക്ക് കൈമാറി. നിലവിലെ കോടതികളിലുള്ള ഫര്‍ണിച്ചറും വലിയ ലോക്കറുകളും ഫയലുകളുമെല്ലാം ഇവിടേക്ക് മാറ്റുന്നതിനുള്ള ജോലികളാണ് ഇനി ബാക്കിയുള്ളത്.

ഫണ്ട് ലഭ്യമായാല്‍ ഉടനെ ഇവ മാറ്റാനാകും. മൂന്ന് നിലയുള്ള കെട്ടിടത്തില്‍ കോര്‍ട്ട് ഹാള്‍, ജഡ്ജിമാരുടെ ചേംബര്‍, ബാര്‍ അസോസിയേഷന്‍ ഹാള്‍, കോടതികളുടെ ഓഫിസ്, ക്ലര്‍ക്ക് അസോസിയേഷന്‍ ഹാള്‍, പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ ഓഫിസ്, െപാലീസ് ഔട്ട്‌പോസ്റ്റ് കേന്ദ്രം, ഇ-സേവാകേന്ദ്രം, ലീഗല്‍ സര്‍വിസസ് കമ്മിറ്റി ഓഫിസ് തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും.

Tags:    
News Summary - Karunagappally courts in building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.