കരുനാഗപ്പള്ളിയിൽ മേൽപ്പാലത്തിനായുള്ള ടെസ്റ്റ് പൈലിങ് നടത്തുന്നു
കരുനാഗപ്പള്ളി: ദേശീയപാത വികസനത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി ടൗണിൽ നിർമിക്കുന്ന മേൽപാലത്തിന് പരീക്ഷണ പൈലിങ് തുടങ്ങി. ടൗണിൽ ഹെഡ് പോസ്റ്റ് ഓഫിസ് പൊളിച്ചുമാറ്റിയ സ്ഥലത്താണ് പൈലിങ് ജോലികൾ പുരോഗമിക്കുന്നത്. കരുനാഗപ്പള്ളി ടൗണിൽ ഗവ. ഹൈസ്കൂളിന് സമീപത്തുനിന്ന് തുടങ്ങി ലാലാജി ജങ്ഷനിൽ അവസാനിക്കുന്ന ഒരു കിലോമീറ്ററോളം ദൂരത്തിലാണ് മേൽപാലം നിർമിക്കുക.
കരുനാഗപ്പള്ളി ടൗണിൽ തൂണുകളിൽ നിർമിക്കുന്ന എലിവേറ്റഡ് ഹൈവേ വേണമെന്ന ആവശ്യം ശക്തമാണ്. ഏതുതരം മേൽപാലമായാലും അത് താങ്ങുന്ന ഭാരം സംബന്ധിച്ചുള്ള പരിശോധനക്കാണ് ടെസ്റ്റ് പൈലിങ് നടത്തുന്നത്.
ഇവിടെ സ്ഥാപിക്കുന്ന പാലത്തിന്റെ പലമടങ്ങ് ഭാരം ടെസ്റ്റ് പില്ലറിൽ കയറ്റിയാണ് പരിശോധന നടത്തുന്നത്. ടൗണിന്റെ തെക്കേയറ്റത്തും സമാനമായ രീതിയിൽ പൈലിങ് ജോലികൾ പൂർത്തിയാക്കിയിട്ടുണ്ട്.
വവ്വാക്കാവ്, പുത്തൻതെരുവ്, പുതിയകാവ് തുടങ്ങിയ സ്ഥലങ്ങളിൽ സർവിസ് റോഡുകളുടെ നിർമാണം അന്തിമഘട്ടത്തിലാണ്. കരുനാഗപ്പള്ളി ടൗണിലും സർവിസ് റോഡുകളുടെ നിർമാണം ആരംഭിച്ചിട്ടുണ്ട്. കന്നേറ്റിയിൽ നിലവിലുള്ള പാലത്തിന്റെ ഇരുഭാഗങ്ങളിൽ പുതിയ പാലങ്ങളുടെ നിർമാണവും പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.