പുതിയകാവ് നെഞ്ചുരോഗാശുപത്രിയിലെ ഐ.പി വാർഡ് ആളൊഴിഞ്ഞ നിലയിൽ
കരുനാഗപ്പള്ളി: സ്പെഷ്യലിസ്റ്റ് ഡോക്റ്ററെ സ്ഥലം മാറ്റിയതിനെ തുടര്‍ന്ന് പുതിയകാവ് നെഞ്ചുരോഗ ആശുപത്രിയുടെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലേക്ക്. രണ്ട് ഡോക്ടർമാരുടെ സേവനം ഉണ്ടായിരുന്ന ആശുപത്രിയില്‍ ഇപ്പോള്‍ ഒരാൾമാത്രമാണുള്ളത്. ഗുരുതര നെഞ്ചുരോഗം, ശ്വാസതടസ്സം എന്നിവക്കുള്ള അടിയന്തര ചികിത്സ ലഭിക്കാതെ രോഗികള്‍ മടങ്ങുകയാണ്.
പരിസരത്തെ മൂന്ന് ജില്ലകളില്‍നിന്നായി 350ഓളം രോഗികള്‍ ഒ.പിയിലും കിടപ്പ് രോഗികളുമായി എത്തുന്ന ഇവിടെ ഐ.പി വാര്‍ഡ് ആളൊഴിഞ്ഞ നിലയിലായി. ബദല്‍ സംവിധാനം ഒരുക്കാത്ത നടപടിയില്‍ പ്രതിഷേധം ശക്തമാക്കാനുള്ള തയാറെടുപ്പിലാണ് ജീവകാരുണ്യ-മനുഷ്യാവകാശ സംഘടനകള്‍.
ഒരു ഡോക്ടര്‍ക്ക് ഇത്രയേറെ രോഗികളെ പരിശോധിക്കാൻ കഴിയാത്ത അവസ്ഥയായതിനാല്‍ രോഗികള്‍ പകലന്തിയോളം നീണ്ട കാത്തിരിപ്പിലാണ്. രോഗികളുണ്ടായിട്ടും അഡ്മിറ്റ് ചെയ്ത് ചികിത്സനൽകാൻ കഴിയുന്നില്ല. കൊല്ലം ഡി.എം.ഒ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാത്ത പക്ഷം ജീവകാരുണ്യ പ്രവർത്തകരുടെ കൂട്ടായ്മയായ സ്നേഹസ്പർശം സൗഹൃദകൂട്ടായ്മ സമരപരിപാടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
കുലശേഖരപുരം പഞ്ചായത്ത് അംഗം യൂസഫ്, ജീവകാരുണ്യ പ്രവർത്തകരായ ഡോ. ഷഫീഖ് ജൗഹരി, ശങ്കരപിള്ള, സിദ്ദിഖ് മംഗലശ്ശേരി, ആന്റണി മരിയാൻ, സുരേഷ് ഉത്രാടം, ജയശ്രീ, റഫീഖ വള്ളികുന്നം, ഷാൻ കരുനാഗപ്പള്ളി, സുനിൽ പന്മന, പ്രഭചിറ്റൂർ, ലേഖ കളരി,പ്രവീണ വട്ടത്തറ എന്നിവർ ആലോചന യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.