കുലശേഖരപുരത്ത് ബി.ജെ.പിയിൽ ഭിന്നതയും പോർവിളിയും

കരുനാഗപ്പള്ളി: തദ്ദേശ തെരഞ്ഞെടുപ്പിനായി സ്ഥാനാർഥിചിത്രം തെളിഞ്ഞതോടെ കുലശേഖരപുരത്ത് ബി.ജെ.പിയിൽ ഭിന്നതയും പോർവിളിയും തുടങ്ങി. പരസ്പരം പോർവിളിയും ​െറബൽ സ്ഥാനാർഥികളെ രംഗത്തിറക്കിയിരിക്കുന്നതും നേതൃത്വത്തിന് തലവേദനയായി.

പഞ്ചായത്ത് ഓഫിസിന്​ സമീപത്തെ വാർഡിലെ ഔദ്യോഗിക സ്ഥാനാർഥിയുടെ ഭർത്താവിനെ ​െറബൽ സ്ഥാനാർഥിയുടെ ഭർത്താവ് മർദിച്ചതായാണ് അറിവ്. കഴിഞ്ഞ ദിവസമാണ് സംഭവം. സ്ഥാനാർഥിയെ രംഗത്തിറക്കിയതിനുപിന്നിൽ പ്രമുഖ നേതാക്കൾ തന്നെയാണെന്ന് ആരോപണം.

ഏഴാം വാർഡിൽ ബി.ജെ.പി സ്ഥാനാർഥിയായി നിശ്ചയിച്ചയാൾ ഗൃഹസന്ദർശനവും പോസ്​റ്റർ പ്രചാരണവും ഉൾ​െപ്പടെ പൂർത്തിയാക്കി.

എന്നാൽ, ആർ.എസ്.എസ് നേതാവ് സ്വന്തം സ്ഥാനാർഥിയെ കളത്തിലിറക്കിയിരിക്കുകയാണ്. ഇതിനെതിരെ ഒരു വിഭാഗം രംഗത്തിറങ്ങി. ആർ.എസ്.എസ്-ബി.ജെ.പി വിഭാഗങ്ങൾ തമ്മിൽ ഇതോടെ പരസ്യമായ ആരോപണങ്ങളുമായി രംഗത്തെത്തി.

16ാം വാർഡിൽ ബി.ഡി.ജെ.എസ് സ്ഥാനാർഥിയെ മാറ്റി ബി.ജെ.പിയുടെ സ്ഥാനാർഥിയെ മത്സരത്തിനിറക്കിയത്് ഇവിടെയും അസ്വസ്ഥത സൃഷ്്ടിച്ചിട്ടുണ്ട്. പ്രശ്നങ്ങൾ പല വാർഡുകളിലും മറനീക്കി പുറത്തുവന്നതോടെ നേതൃത്വം പ്രതിസന്ധിയിലാണ്.

Tags:    
News Summary - dispute in kulasekharapuram BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.