കെ.എംസി.സി ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ 2021 സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ പൊളിറ്റിക്കൽ ബ്രേവറി അവാർഡ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി യൂനുസ് കുഞ്ഞ് സമ്മാനിക്കുന്നു
കരുനാഗപ്പള്ളി: കേരളം കണ്ട പ്രഗല്ഭനായ ഭരണാധികാരിയായ സി.എച്ച്. മുഹമ്മദ് കോയയുടെ പേര് ജീവകാരുണ്യപ്രവർത്തനത്തിന്റെ പര്യായമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കെ.എം.സി.സി ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ പൊളിറ്റിക്കൽ ബ്രേവറി അവാർഡ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി എ. യൂനുസ് കുഞ്ഞ് അവാർഡ് സമ്മാനിച്ചു. എം. അൻസാറുദ്ദീൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.ആർ. മഹേഷ് എം.എൽ.എ. വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു.
ദമ്മാം കെ.എം.സി.സി കൊല്ലം ജില്ല സെക്രട്ടറി കെ.എസ്. പുരം നൗഷാദ് അധ്യക്ഷത വഹിച്ചു. ബി.ആർ. ഇർഷാദ് ബ്ലാഹ, യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ ഇസ്മയിൽ വയനാട്, ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, ലീഗ് ജില്ല വൈസ് പ്രസിഡന്റ് ഫസലുദ്ദീൻ, സെക്രട്ടറി വരവിള നവാസ്, നജീബ് മണ്ണേൽ, എൻ. അജയകുമാർ, കാട്ടൂർ ബഷീർ, എച്ച്. സലിം, റജി തടിക്കാട്, ഫാ. മനോജ്, എ.എ. ജബ്ബാർ, നവാബ് ചിറ്റുമൂല, ബിജു വിളയിൽ, സിദ്ദീഖ് ഷാ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.