ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം എ.​എം. ആ​രി​ഫ് എം.​പി നി​ർ​വ​ഹി​ക്കു​ന്നു

ജലാശയങ്ങൾക്ക് സമീപം കാമറകൾ: പദ്ധതി ഉദ്ഘാടനം ചെയ്തു

കരുനാഗപ്പള്ളി: നഗരസഭയിൽ സുരക്ഷിത നഗരം സുന്ദരനഗരം പദ്ധതിയുടെ ഭാഗമായി നഗരസഞ്ചയ പദ്ധതിയിലുൾപ്പെടുത്തി ജലാശയങ്ങൾക്ക് സമീപം 10 കേന്ദ്രങ്ങളിൽ കാമറകൾ സ്ഥാപിക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു.

പള്ളിക്കലാർ, ചന്തക്കായൽ, വട്ടക്കായൽ, ടി.എസ് കനാൽ, പാറ്റോലി തോട് തുടങ്ങിയ ജലാശയങ്ങളിലേക്ക് മാലിന്യം തള്ളുന്നതും ഇതിനായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ വിവരങ്ങളും ഉൾപ്പെടെ കാമറകൾ വഴി നഗരസഭയിലെ സെർവറിലെത്തും. ഇതുവഴി ജലാശയങ്ങൾക്ക് മാലിന്യം തള്ളലിൽനിന്ന് സംരക്ഷണമൊരുക്കുകയാണ് ലക്ഷ്യമിടുന്നത്.

മാലിന്യ സംസ്കരണ ഭാഗമായി 35 ഡിവിഷനുകളിലും സ്ഥാപിച്ച മിനി എം.സി.എഫുകളുടെ ഉദ്ഘാടനവും മാലിന്യ ശേഖരണത്തിനായി പുതുതായി വാങ്ങിയ രണ്ട് മിനി ലോറികളുടെ ഫ്ലാഗ് ഓഫും നടന്നു. എ.എം. ആരിഫ് എം.പി ഉദ്ഘാടനം നിർവഹിച്ചു.

സി.ആർ. മഹേഷ് എം.എൽ.എ അധ്യക്ഷതവഹിച്ചു. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, വൈസ് ചെയർപേഴ്സൺ സുനിമോൾ, സ്ഥിരം സമിതി അധ്യക്ഷരായ എൽ. ശ്രീലത, ഇന്ദുലേഖ, പടിപ്പുര ലത്തീഫ്, കൗൺസിലർ റെജി ഫോട്ടോപാർക്ക്, പ്രതിപക്ഷ പാർലമെൻററി പാർട്ടി ലീഡർ എം. അൻസാർ, നഗരസഭ സെക്രട്ടറി എ. ഫൈസൽ, സൂപ്രണ്ട് വിനോദ് എന്നിവർ സംസാരിച്ചു.

Tags:    
News Summary - Cameras near water bodies-Project inaugurated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.