രാ​ജ​മ്മ  വി​ശ്വ​നാ​ഥ​പി​ള്ള

വയോധിക മര്‍ദനമേറ്റ് മരിച്ച കേസില്‍ മരുമകന്‍ കസ്റ്റഡിയില്‍

കരുനാഗപ്പള്ളി: വയോധിക മര്‍ദനമേറ്റ് മരിച്ച കേസില്‍ മരുമകന്‍ പൊലീസ് കസ്റ്റഡിയില്‍. തഴവ കുതിരപ്പന്തി അരീപ്പുറത്ത് (ഐശ്വര്യ) വീട്ടില്‍ രാജമ്മ (78) മരിച്ച കേസിലാണ് മരുമകന്‍ വിശ്വനാഥപിള്ളയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നവംബര്‍ 27നാണ് കേസിനാസ്പദമായ സംഭവം.

തഴവ മുല്ലശ്ശേരി ജങ്ഷന് തെക്കുവശം ചെട്ടിയാന്തറ വീടിന് സമീപം മകള്‍ക്കൊപ്പം വാടകക്ക് താമസിച്ച് വരുകയായിരുന്നു രാജമ്മ. മദ്യപിച്ചെത്തിയ മരുമകന്‍ മകളെ മർദിക്കുന്നത് കണ്ട് തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവര്‍ക്ക് പരിക്കേറ്റത്. അവശനിലയിലായ വിവരമറിഞ്ഞെത്തിയ ഇളയ മകളും മരുമകനും ചേര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും വെള്ളിയാഴ്ച രാജമ്മ മരിച്ചു.

തുടര്‍ന്ന് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായ പരിക്കേെറ്റന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കരുനാഗപ്പള്ളി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരുമകനെ കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും.

Tags:    
News Summary - attacking elderly-Son-in-law in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.