കരുനാഗപ്പള്ളി: ശാസ്താംകോട്ട എക്സൈസ് ഇൻസ്പെക്ടറായിരുന്ന എ. ജോസ്പ്രതാപിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് പത്തുവർഷം കഠിതടവും അമ്പതിനായിരം രൂപ പിഴയും. കടപ്പാമുറിയിൽ കുമ്പള കോളനിയിൽ പനവിള പടിഞ്ഞാറ്റത്തിൽ ശേഖരൻ എന്ന് വിളിക്കുന്ന ചന്ദ്രശേഖരനെയാണ് (46) കരുനാഗപ്പള്ളി അസി. സെഷൻസ് ജഡ്ജ് എസ്.ആർ. സിനി ശിക്ഷിച്ചത്.
നിരവധി അബ്കാരി ക്രിമിനൽ കേസുകളിൽ പ്രതിയായ ചന്ദ്രശേഖരനെ റേഞ്ച് ഇൻസ്പെക്ടറായിരുന്ന ജോസ് പ്രതാപ് മുമ്പ് പല പ്രാവശ്യം മദ്യക്കച്ചവടത്തിന് പിടികൂടി റിമാൻഡ് ചെയ്തിരുന്നു. ഇതേ തുടർന്ന് നിരവധി തവണ ജോസ് പ്രതാപിനെ പ്രതി ഫോണിലൂടെ വധഭീഷണി മുഴക്കി ഭീകരാന്തരീക്ഷം സൃഷ്്ടിച്ചിരുന്നു.
മദ്യക്കച്ചവടം വീട്ടിൽ നടത്തുന്നതായ രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് 2012 ഒക്ടോബർ ഒമ്പതിന് നടത്തിയ പരിശോധനക്കിടെയാണ് ശേഖരനും കൂട്ടാളിയും ചേർന്ന് വടിവാൾ ഉപയോഗിച്ച് ജോസ് പ്രതാപിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ എൻ.എസ്. ബൈജു കോടതിയിൽ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.