കരുനാഗപ്പള്ളി: സാമൂഹികവിരുദ്ധർക്കെതിരെ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി കെ. സഞ്ജയ്കുമാർ പ്രഖ്യാപിച്ച സ്പെഷൽ ൈഡ്രവിെൻറ ആദ്യ ദിനമായ തിങ്കളാഴ്ച 107 കേസുകളിലെ വാറൻറ് പ്രതികളെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
കരുനാഗപ്പള്ളി ഇൻസ്പെക്ടർ ജി. ഗോപകുമാറിെൻറ നേതൃത്വത്തിൽ എസ്.ഐമാരടക്കം 10 പേരടങ്ങുന്ന സംഘമാണ് ഞായറാഴ്ച രാത്രി മുതലുള്ള ഓപറേഷനിലൂടെ പ്രതികളെ അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി എ.സി.പി ഷൈനുതോമസിനായിരുന്നു മേൽനോട്ട ചുമതല.
വിവിധ കോടതികളിൽനിന്ന് ജാമ്യം നേടി ഒളിവിലായിരുന്ന വധശ്രമം, കവർച്ച, മോഷണം മറ്റ് ഗുരുതരമായ കുറ്റകൃത്യങ്ങൾ മുതൽ പകർച്ചവ്യാധി പ്രതിരോധ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള കേസുകൾ വരെ ഉൾപ്പെട്ട് ജാമ്യമെടുക്കാതെ ഒളിവിൽ കഴിഞ്ഞിരുന്നവർ, ജാമ്യമെടുത്ത ശേഷം മുങ്ങിയവരുമായ പ്രതികൾ ഉൾെപ്പടെയാണ് പിടികൂടിയത്. ഇവരെ ബന്ധപ്പെട്ട കോടതികളിൽ ഹാജരാക്കി നിയമ നടപടി സ്വീകരിച്ചു.
ഇതോടൊപ്പം വിവിധ കോടതികളിൽ നടന്ന അദാലത്തിലും ഇരുനൂറോളം പേർ പിഴ ഒടുക്കി കേസുകൾ അവസാനിപ്പിച്ചു. സ്പെഷൽ ൈഡ്രവിെൻറ ഭാഗമായി സ്ഥിരം കുറ്റവാളികളായ 10 പേർക്കെതിരെ 107 സി.ആർ.പി.സി പ്രകാരം നല്ലനടപ്പിന് ബോണ്ട് െവക്കുന്നതിനായി സബ് ഡിവിഷൻ മജിസ്േട്രറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.