കൊല്ലം: ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രഥമ കേരള ഗെയിംസിനുമുന്നോടിയായുള്ള ജില്ല ഒളിമ്പിക്സ് ഗെയിംസ് തുടങ്ങി. മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ജില്ല ഒളിമ്പിക് ഗെയിംസ് ചെയർമാൻ എക്സ്. ഏണസ്റ്റ് അധ്യക്ഷത വഹിച്ചു. മേയർ പ്രസന്ന ഏണസ്റ്റ്, എം. നൗഷാദ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ, ജില്ല ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ആർ. ജയകൃഷ്ണൻ, വി. അനിൽകുമാർ, സവിത ദേവി, കെ. രാമഭദ്രൻ, ജി. ചന്തു എന്നിവർ സംസാരിച്ചു.
24 ഇനങ്ങളിലെ മത്സരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടക്കും. ഗെയിംസിലെ വിജയികൾ ഫെബ്രുവരി 15 മുതൽ നടക്കുന്ന സംസ്ഥാന ഒളിമ്പിക് ഗെയിംസിലേക്ക് യോഗ്യത നേടും. സംസ്ഥാനത്തെ കായികതാരങ്ങൾക്ക് കൂടുതൽ അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഗെയിംസ്.
വ്യാഴാഴ്ച പെരിനാട് ഗവ.എച്ച്.എസ്.എസിൽ ബോക്സിങ് മത്സരം നടക്കും. ബുധനാഴ്ച ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ നടന്ന ഖോ-ഖോ മത്സരം കോർപറേഷൻ വിദ്യാഭ്യാസ-കായികസമിതി അധ്യക്ഷ സവിതാദേവി ഉദ്ഘാടനം ചെയ്തു. ജില്ല ഖോ-ഖോ അസോസിയേഷൻ പ്രസിഡന്റ് എസ്. ലാലു അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.