തിരികെ സ്‌കൂളിലേക്ക്; ജില്ലതല പ്രവേശനോത്സവം മുട്ടറ സ്‌കൂളില്‍

കൊല്ലം: കോവിഡാനന്തര സ്‌കൂള്‍ പ്രവേശനോത്സവം പൊതുവിദ്യാഭ്യാസവകുപ്പ് വിപുല പരിപാടികളോടെ ആഘോഷമാക്കും.

ജൂണ്‍ ഒന്നിന് വിദ്യാലയങ്ങളിലേക്ക് എത്തുന്ന കുട്ടികളെ സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയും ജനകീയ പങ്കാളിത്തത്തോടെയും ഒരുക്കങ്ങളായി. ജില്ലതല ഉദ്ഘാടനം ജൂണ്‍ ഒന്നിന് രാവിലെ 10.15ന് മുട്ടറ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും.

ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയല്‍ അധ്യക്ഷത വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എം.പി മുഖ്യാതിഥിയാകും. കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ പ്രവേശനോത്സവ സന്ദേശം നല്‍കും.

ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുമലാല്‍ ചൈല്‍ഡ് ലൈന്‍ പോസ്റ്റര്‍ പ്രകാശനം ചെയ്യും. വിദ്യാഭ്യാസ ആരോഗ്യസമിതി അധ്യക്ഷൻ പി.കെ. ഗോപന്‍ കിഡ്‌സ് ലൈബ്രറി ഉദ്ഘാടനം നിര്‍വഹിക്കും. ജില്ല പഞ്ചായത്ത് അംഗം ജയശ്രീ വാസുദേവന്‍ 'എന്‍റെ ചിത്രം, എന്‍റെ നോട്ട് ബുക്ക്' പ്രകാശനം ചെയ്യും.

എസ്.എസ്.കെ ജില്ല പ്രോഗ്രാം ഓഫിസര്‍ ജി.കെ. ഹരികുമാര്‍ പഠനോപകരണവിതരണം നടത്തും. സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലെയും ശുചീകരണപ്രവര്‍ത്തനങ്ങള്‍ 30നകം പൂര്‍ത്തിയാക്കും. വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ കെട്ടിടങ്ങളുടെ സുരക്ഷ, ബസുകളുടെ കാര്യക്ഷമത, പരിസരശുചീകരണം തുടങ്ങിയവയും ഉറപ്പാക്കും.

Tags:    
News Summary - District Level Admission Ceremony at Muttara School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.