അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ചാ​ത്ത​ന്നൂ​ർ ജ​ങ്ഷ​നി​ൽ നാ​ട്ടു​കാ​ർ ബ​സ് ത​ട​ഞ്ഞ​േപ്പാൾ

ബസ് സ്കൂട്ടറിലിടിച്ച് രണ്ട് സ്ത്രീകൾക്ക് പരിക്ക്

ചാ​ത്ത​ന്നൂ​ർ: ചാ​ത്ത​ന്നൂ​ർ ജ​ങ്ഷ​നി​ൽ സ്വ​കാ​ര്യ ബ​സ് സ്കൂ​ട്ട​റി​ലി​ടി​ച്ച് ര​ണ്ട്​ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ആ​ശ്വ​തി (31), വി​ജ​യ​ല​ക്ഷ്മി എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ ചാ​ത്ത​ന്നൂ​ർ ജ​ങ്ഷ​നി​ൽ സം​തൃ​പ്തി ഓ​ഡി​റ്റോ​റി​യ​ത്തി​ന് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. ബ​സ് അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന്​ സ്കൂ​ട്ട​റി​ൽ ത​ട്ടി​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​തെ​ന്ന്​ പ​രാ​തി​യു​ണ്ട്. പ​രി​ക്കേ​റ്റ​വ​രെ കൊ​ട്ടി​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും അ​വി​ടെ​നി​ന്ന് പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. ബ​സ് നാ​ട്ടു​കാ​ർ ത​ട​ഞ്ഞ​ത് സം​ഘ​ർ​ഷാ​വ​സ്ഥ​യു​ണ്ടാ​ക്കി. പൊ​ലീ​സ് ബ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. പൊ​ലീ​സ് കേ​സെ​ടു​ത്തു.

Tags:    
News Summary - Two women were injured when a bus collided with a scooter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.