ചാത്തന്നൂരിലെ ബി.ജെ.പി വിജയം യു.ഡി.എഫുമായുള്ള ഡീലെന്ന്​ സി.പി.എം

കൊ​ല്ലം: നിയമസഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ചാ​ത്ത​ന്നൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ ബി.​ജെ.​പി വി​ജ​യി​ച്ച​ത് അ​പ​മാ​ന​ക​ര​മാ​ണെ​ന്ന് സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി എ​സ്. സു​ദേ​വ​ൻ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

യു.​ഡി.​എ​ഫി​ന്‍റെ വോ​ട്ട് മ​റി​ച്ചു​ന​ല്‍കി ബി.​ജെ.​പി​യെ വി​ജ​യി​പ്പി​ക്കു​ക​യും മ​റ്റ് മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ബി.​ജെ.​പി വോ​ട്ട് വാ​ങ്ങി യു.​ഡി.​എ​ഫി​ന് വി​ജ​യി​ക്കാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കു​ക​യും ചെ​യ്ത ഡീ​ലാ​ണ് ജി​ല്ല​യി​ല്‍ ന​ട​ന്ന​ത്.

യു.​ഡി.​എ​ഫി​ന് ചാ​ത്ത​ന്നൂ​രി​ല്‍ 22,024(22 ശ​ത​മാ​നം) വോ​ട്ട് മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. 2024 ലെ ​പാ​ര്‍ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു.​ഡി.​എ​ഫി​ന് 52,486 (42.54 ശ​ത​മാ​നം) വോ​ട്ട്​ ഉ​ണ്ടാ​യി​രു​ന്നു. 2025 ലെ ​ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 42,730 (33.02 ശ​ത​മാ​നം) വോ​ട്ട് യു.​ഡി.​എ​ഫി​ന് ല​ഭി​ച്ചു. പാ​ര്‍ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച് 30,462 വോ​ട്ടും, ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് താ​ര​ത​മ്യം ചെ​യ്താ​ല്‍ 20,706 വോ​ട്ടും യു.​ഡി.​എ​ഫി​ല്‍നി​ന്ന് ചോ​ര്‍ന്നു.

പ​ത്ത​നാ​പു​രം മ​ണ്ഡ​ല​ത്തി​ല്‍ എ​ന്‍.​ഡി.​എ സ്ഥാ​നാ​ർ​ഥി​ക്ക് 7031 (5.11ശ​ത​മാ​നം) വോ​ട്ടാ​ണ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ല​ഭി​ച്ച​ത്. ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 28,579 (18.35 ശ​ത​മാ​നം) വോ​ട്ട് ബി.​ജെ.​പി​ക്ക് ല​ഭി​ച്ച മ​ണ്ഡ​ല​ത്തി​ലാ​ണ് ഈ ​വോ​ട്ട് ചോ​ര്‍ച്ച. കേ​ര​ള​ത്തി​ല്‍ത​ന്നെ ബി.​ജെ.​പി​ക്ക് ഏ​റ്റ​വും കു​റ​ഞ്ഞ വോ​ട്ട് ല​ഭി​ച്ച ര​ണ്ടാ​മ​ത്തെ മ​ണ്ഡ​ല​മാ​ണ് പ​ത്ത​നാ​പു​രം.

ജി​ല്ല​യി​ലെ 2256 ബൂ​ത്തു​ക​ളി​ല്‍ ചാ​ത്ത​ന്നൂ​ര്‍ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ബൂ​ത്തു​ക​ളൊ​ഴി​ച്ചാ​ല്‍ മ​റ്റ് മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ആ​കെ ആ​റ് ബൂ​ത്തു​ക​ളി​ല്‍ മാ​ത്ര​മാ​ണ് എ​ന്‍.​ഡി.​എ​ക്ക് ലീ​ഡു​ള്ള​ത്. കൊ​ല്ലം, കു​ണ്ട​റ, പു​ന​ലൂ​ര്‍, കു​ന്ന​ത്തൂ​ര്‍ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ഓ​രോ ബൂ​ത്തി​ലും ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ ര​ണ്ട് ബൂ​ത്തു​ക​ളി​ലു​മാ​ണ് എ​ന്‍.​ഡി.​എ ലീ​ഡ്. ബി.​ജെ.​പി വി​ജ​യി​ച്ച കൊ​ല്ലം കോ​ര്‍പ​റേ​ഷ​നി​ലെ 12 ഡി​വി​ഷ​നു​ക​ളി​ലും ജി​ല്ല​യി​ലെ മൂ​ന്ന് ബ്ലോ​ക്ക് ഡി​വി​ഷ​നു​ക​ളി​ല്‍ (മ​ല​ന​ട, നെ​ടു​വ​ത്തൂ​ര്‍, ച​ന്ദ​ന​ത്തോ​പ്പ്) ഒ​രി​ട​ത്ത് പോ​ലും ബി.​ജെ.​പി​ക്ക് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ലീ​ഡി​ല്ല. ചാ​ത്ത​ന്നൂ​ര്‍ ഒ​ഴി​കെ ബി.​ജെ.​പി വി​ജ​യി​ച്ച ത​ദ്ദേ​ശ വാ​ര്‍ഡു​ക​ളി​ലും ഇ​തു​ത​ന്നെ​യാ​ണ് സ്ഥി​തി. ബി.​ജെ.​പി ജ​ന​പ്ര​തി​നി​ധി​ക​ളു​ള്ള ജി​ല്ല​യി​ലെ ഒ​രു പ്ര​ദേ​ശ​ത്തും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ന്‍.​ഡി.​എ സ്ഥാ​നാ​ർ​ഥി​ക്ക് ലീ​ഡ് ല​ഭി​ച്ചി​ല്ല എ​ന്ന​ത് വ്യ​ക്ത​മാ​യ ബി.​ജെ.​പി- യു.​ഡി.​എ​ഫ് ഡീ​ല്‍ വെ​ളി​വാ​ക്കു​ന്ന​താ​ണെ​ന്നും എ​സ്. സു​ദേ​വ​ന്‍ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

Tags:    
News Summary - CPM says BJP’s victory in Chathannoor is a deal with UDF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.